കൊച്ചി :ആര്‍ജെ രാജേഷ് കൊലപാതകക്കേസില്‍ അറസ്റ്റിലായ അപ്പുണ്ണിയുടെ മൊഴി ആരെയും അമ്പരപ്പിക്കുന്നത്. കൃഷ്ണപുരം ദേശത്തിനകം കളത്തില്‍ അപ്പുണ്ണി എന്ന ‘കായംകുളം അപ്പുണ്ണി’യെ ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃനിരയിലെത്തിച്ചതു ഗുണ്ടകളുമായുള്ള അടുപ്പമാണ്. രാജേഷിന്‍റെ കൊലപാതകത്തില്‍ കേസിലെ മുഖ്യപ്രതിയാണ് അപ്പുണ്ണി.ഇയാളുടെ കുറ്റസമ്മത മൊഴി ഞെട്ടിക്കുന്നതാണ് . രാജേഷിന്‍റെ കാലുകള്‍ വെട്ടിനുറുക്കിയത് താനാണെന്നും ക്വട്ടേഷന്‍ നിര്‍വ്വഹിച്ചതിന് 5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചുവെന്നും വെളിപ്പെടുത്തൽ. കൊലപാതകത്തിലെ ബുദ്ധികേന്ദ്രം അപ്പുണ്ണിയാണ്.
അപ്പുണ്ണിയെ, കൊലപാതകം നടന്ന മടവൂരിലെ രാജേഷിന്‍റെ സ്റ്റുഡിയോയില്‍ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി, വിശദമായി ചോദ്യംചെയ്തിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് അപ്പുണ്ണി കുറ്റസമ്മതം നടത്തിയത് .
കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയത് കേസിലെ രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹാണെന്ന് അപ്പുണ്ണി പൊലീസിന് മൊഴി നല്‍കി. ഇതിനിടെ കേസില്‍ കൂട്ടുപ്രതിയായ സനുവിന്‍റെ വീട്ടില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ഒരു വാള്‍ കൂടി പൊലീസ് കണ്ടെത്തി. കേസിലെ ഒന്നാം പ്രതി ഖത്തറിലെ വ്യവസായിയായ സത്താറിനെ വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.
കാലിലെ പ്രധാന ഞരമ്പ് ആദ്യം വെട്ടാം പിന്നെ കാല്‍ വെട്ടി നുറുക്കണം. പ്രധാന ഞരമ്പിൽ നിന്ന് രക്തം വാര്‍ന്ന് പോകുമ്പോൾ തന്നെ മരണം ഉറപ്പാകും. മുഖത്തും കഴുത്തിലും വെട്ടേണ്ടെന്നും ക്വട്ടേഷന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു . തന്‍റെ ഇത്തരത്തിലുള്ള നിര്‍ദ്ദേശപ്രകാരം തന്നെയായിരുന്നു കൊലപാതകം നടന്നെതന്നും അപ്പുണ്ണി കുറ്റസമ്മദം നടത്തി.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ അപ്പുണ്ണി ആലപ്പുഴയിലെ ചോട്ടാ ക്വട്ടേഷന്‍ സംഘത്തിന്‍റെ തലവനാണെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ അപ്പുണ്ണിയെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കും