രാജേഷിന്റേത് രാഷ്ട്രീയകൊലപാതകമെന്ന് പോലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റേത് രാഷ്ട്രീയകൊലപാതകമെന്ന് പോലീസ് റിപ്പോര്‍ട്ട്. ബിജെപി ഡിവൈഎഫ്‌ഐ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് എഫ്‌ഐആറില്‍ പറയുന്നു.പതിനൊന്ന് പേരാണ് കൊലപാതകത്തിന് പിന്നിലുള്ളത്. ഇതില്‍ 7 പേര്‍ പിടിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്.തന്റെ സുഹൃത്ത് മഹേഷിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുഖ്യപ്രതി മണിക്കുട്ടന്‍ പോലീസിന് മൊഴി നല്കി.സംഭവദിവസം എടവക്കോട് പ്രദേശത്ത് സംഘം ചേര്‍ന്ന് പ്രതികള്‍ ഗൂഢാലോചന നടത്തുകയും പടക്കമെറിഞ്ഞ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ശാഖയില്‍ നിന്ന് തിരികെവരികയായിരുന്ന രാജേഷിനെ സംഘം ആക്രമിച്ചത്.

കേസിലെ പ്രധാന പ്രതിയായ മണികണ്ഠന് രാഷ്ട്രീയ വിരോധമുണ്ടായിരുന്നുവെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. തന്നെ ചില കേസുകളിൽ പെടുത്താൻ രാജേഷ് ശ്രമിച്ചുവെന്നും ഇതിലുള്ള പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. രാജേഷിനെ വധിക്കാൻ ദീർഘനാളായി ഗൂഢാലോചന നടത്തിവരികയായിരുന്നുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. പിടിയിലായവർക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്നും പാർട്ടി കൊലപാതകത്തിൽ പങ്കില്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വാദം. എന്നാൽ ഈ വാദം തള്ളുന്ന തരത്തിലുള്ള എഫ്ഐആറാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.കേസിൽ 11 പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. ഇവരിൽ എട്ട് പേർ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരാണ്. ഇതിൽ ആറ് പേരെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഒളിവിലുള്ള രണ്ടു പേരെ കുടുക്കാൻ പോലീസ് ഉൗർജിത ശ്രമം തുടരുകയാണ്. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലും അതിർത്തിപ്രദേശങ്ങളിലും ഷാഡോ പോലീസിനെയും വ്യന്യസിച്ചിട്ടുണ്ട്. ഒളിവിലായവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നുമാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.പ്രധാന പ്രതിയായ മണികണ്ഠനെ കൂടാതെ വിജിത്ത്, സാജു, അരുണ്‍, ഷൈജു, ഗിരീഷ്, രാജേഷ്, മഹേഷ്, വിഷ്ണു, വിപിൻ, മോനി എന്നിവരാണ് നിലവിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.

അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നവരുടെ ഫോണ്‍വിളികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനാണിത്. കൊലപാതകത്തിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗൂഢാലോചനയെ കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ നാലു പേര്‍ ഒളിവിലാണ്. കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമോ രാഷ്ട്രീയ സംഘര്‍ഷമോ ആയിരിക്കാമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് രാജേഷിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 89 വെട്ടുകളാണ് രാജേഷിന്റെ ശരീരത്തില്‍ ഏറ്റിരുന്നത്. ഇടതുകൈ വെട്ടിമാറ്റി വലിച്ചെറിഞ്ഞു. കഴുത്തിനു പിന്നിലും താടിയെല്ലും ചെവിയുമായി ബന്ധപ്പെടുത്തിയ ആഴമേറിയ മുറിവുകളാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Top