Herald Exclusive
ന്യൂ ഡല്‍ഹി: 1984 ല്‍ ഇന്ത്യയെ പിടിച്ചു കുലുക്കിയ സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കുരുതികള്‍ക്ക് രാജിവ് ഗാന്ധി മേല്‍നോട്ടം വഹിച്ചു എന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ . സിഖ് വിരുദ്ധ കലാപ സമയത്ത് പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധി ഡല്‍ഹിയില്‍ ഉടനീളം സന്ദര്‍ശനം നടത്തിയിരുന്നു എന്ന് കൊണ്ഗ്രെസ് നേതാവ് ജഗദീഷ് ടൈറ്റ്ലര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു . ഇതിനു പിന്നാലെയാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍ കൊണ്ഗ്രെസ്സിനെ കടുത്ത പ്രതിരോധത്തിലാഴ്ത്തി പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നത്.
“ജഗദീഷ് ടൈറ്റ്ലര്‍ പറഞ്ഞത് സത്യമാണ് .1984 ല്‍ നഗരത്തില്‍ ഉടനീളം പ്രധാനമന്ത്രിയായ രാജിവ് ഗാന്ധി യാത്ര ചെയ്തിട്ടുണ്ട് . അതിന്റെ അര്‍ഥം ഞാന്‍ പറഞ്ഞതാണ്. അദ്ദേഹമാണ് സിഖ് വിരുദ്ധ കലാപങ്ങളിലെ കൂട്ടക്കൊലകള്‍ക്ക് മേല്‍നോട്ടം നല്‍കിയത്”- അകാലിദള്‍ നേതാവ് കൂടിയായ ബാദല്‍ പറഞ്ഞു.
കേന്ദ്ര സ്വതന്ത്രാന്വേഷണ ഏജന്‍സിയായ സിബിഐ അതുകൊണ്ട് തന്നെ ടൈറ്റ്ലറുടെ വാക്കുകള്‍ മുഖവിലക്കെടുത്തു രാജിവ് ഗാന്ധിയുടെ പങ്ക് സിഖ് വിരുദ്ധ കലാപത്തില്‍ എന്താണ് എന്ന് കണ്ടെത്തണം എന്നും അദ്ദേഹം പറഞ്ഞു.
ഈ മാസമാദ്യം സുപ്രീം കോടതി സിഖ് വിരുദ്ധ കലാപങ്ങളിലെ 186 കേസുകള്‍ പുനരന്വേഷിക്കാന്‍ ഒരു പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. 1984 ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത് എന്നതിനാല്‍ തന്നെ ബാദലിന്റെ വാക്കുകള്‍ അങ്ങനെ തള്ളിക്കളയണ്ട എന്നാണ് രാഷ്ട്രീയ രംഗത്ത് തന്നെ ഉള്ളവരുടെ അടക്കം പറച്ചിലുകള്‍.
വിരമിച്ച ജഡ്ജി ശിവ നാരായണന്‍ ധിര്‍ന്ഗ്രയാണ് പ്രത്യേക അന്വേഷണ സംഘം തലവന്‍. വിരമിച്ച ഐഎഎസ, ഐപിഎസ ഉദ്യോഗസ്ഥരായ രാജ്ദീപ് സിങ്ങും അവിശേക് ദുല്ലരും പുനരന്വേഷണ സംഘത്തില്‍ ഉണ്ട്. ഈ കമ്മിറ്റി രണ്ടു മാസത്തിനകം ഒരു ഇടക്കാല റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് നല്‍കേണ്ടതുണ്ട്.
സിഖ് വിരുദ്ധ കലാപങ്ങളില്‍ ആകെ 3325 ആളുകള്‍ ആണ് ഡല്‍ഹി,യുപി,ഹരിയാന,മധ്യപ്രദേശ്,മഹരാഷ്ട്ര എന്നിവിടങ്ങളില്‍ കൊല്ലപ്പെട്ടത് . ഇന്ദിരാഗാന്ധിയെ വധിച്ചത് ഒരു സിഖുകാരന്‍ ആണ് എന്നതിനാല്‍ തന്നെയാണ് ആ വര്ഷം ഒക്ടോബര്‍ 31 നു ശേഷം കലാപം അരങ്ങേറിയത്. അന്ന് ഡല്‍ഹിയില്‍ മാത്രം 2,733 പേര്‍ കൊല്ലപ്പെട്ടു എന്ന് ഔദ്യോഗിക കണക്ക് .