ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കെതിരെ രാം ജഠ്മലാനി സുപ്രീംകോടതിയില്‍

ഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനുമായ രാം ജഠ്മലാനി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാംജഠ്മലാനി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് സമീപിച്ചത്. എന്നാല്‍ സമാനമായ കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിനെ സമീപിക്കാന്‍ കോടതി ജഠ്മലാനിയോട് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നാളെ പത്തുമണിയോടെയാണ് കോണ്‍ഗ്രസ് ഹര്‍ജിയുടെ വാദം കേള്‍ക്കുന്നത്. ഇതിന് മുമ്പായി ഈ ബെഞ്ചിനെ സമീപിക്കാനാണ് കോടതി നിര്‍ദേശിച്ചത്. ഭരണഘടന നല്‍കുന്ന അധികാരത്തെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടേത്. നടപടിയിലൂടെ ഭരണഘടനയെ അട്ടിമറിച്ചെന്നും ജഠ്മലാനി തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും പാര്‍ട്ടിക്കെതിരല്ലെ തന്റെ ഹര്‍ജിയെന്നും അദ്ദേഹം പറഞ്ഞു.

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്നടക്കം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബുധനാഴ്ച രാത്രി വൈകിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി വെള്ളിയാഴ്ച കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.

അതേ സമയം കര്‍ണാടക രാഷ്ടീയത്തിൽ അമ്പരപ്പിക്കുന്ന നീക്കങ്ങളുമായി കോൺഗ്രസ് പാളയം. കോണ്‍ഗ്രസ്– ജെ.ഡി.എസ് എം.എല്‍.എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ നിന്ന് മാറ്റൊരിടത്തേക്ക് മാറ്റുന്നു. ബസിലാണ് എം.എല്‍.എമാരുടെ യാത്ര തുടങ്ങിയത്. ജെ.ഡി.എസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന സൂചന. കോണ്‍ഗ്രസ് എം.എല്‍.എമാരെ പുതുച്ചേരിയിലേക്ക് കൊണ്ടുപോകുമെന്നും അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

എംഎൽഎമാരെ ഇന്ന് ബെംഗളൂരുവിൽ നിന്ന് മാറ്റേണ്ടതില്ലെന്നാണായിരുന്നു മുൻപ് തീരുമാനിച്ചത്. കുതിരക്കച്ചവടത്തിനായി ബിജെപി ക്യാംപ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെയാണ് എംഎല്‍എമാരെ മാറ്റാന്‍ കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചത്. എന്നാൽ ഒരു എം.എല്‍.എയെപ്പോലും ബി.ജെ.പിക്ക് ലഭിക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. 38 എം.എല്‍.എമാരും ഒപ്പമുണ്ടെന്ന് എച്ച്.ഡി.കുമാരസ്വാമിയും വ്യക്തമാക്കി.

ഇന്നു രാത്രിയോടെ തന്നെ എം.എല്‍.എമാരെ കൊച്ചിയിലെത്തിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇന്ന് വൈകിട്ടോടെ എംഎൽഎമാർ താമസിച്ചിരുന്ന റിസോർട്ടിന്റെ സുരക്ഷ യെഡിയൂരപ്പ പിൻവലിച്ചിതോടെയാണ് എംഎൽമാരെ മാറ്റുന്ന കാര്യം സജീവപരിഗണനയിൽ വന്നത്. കാവൽ നിന്നിരുന്ന പൊലീസിനെ സർക്കാർ തിരികെവിളിച്ചതോടെയാണ് എംഎൽഎമാരെ കേരളത്തിലേക്ക് മാറ്റാൻ തീരുമാനമെടുത്തത്. .

 

Top