കൂസലില്ലാതെ ജോളി വനിതാ ജയിലിൽ…കോൺഗ്രസ് നേതാവിന്റെ മരണവും അന്വേഷിക്കുന്നു; 55 ലക്ഷം തട്ടിയതായി കുടുംബം.ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും പൊലീസ് അന്വേഷണം

കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ അറസ്റ്റുണ്ടാകും. മുഖ്യപ്രതി ജോളി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.അതേസമയം കൂടത്തായി കൂട്ടക്കൊലപാതകം അന്വേഷിക്കുന്നതിനിടെ മുഖ്യപ്രതി ജോളിക്ക് മറ്റൊരു കൊലപാതകത്തിലും പങ്കുള്ളതായി സൂചന. ജോളിയുമായി പണമിടപാട് നടത്തിയെന്ന് സംശയിക്കുന്ന പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണത്തിന് പിന്നിലും ജോളിക്ക് പങ്കുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് രാമകൃഷ്ണന്റെ കുടുംബം ക്രൈംബ്രാഞ്ചിന് മൊഴിയും നൽകിയിട്ടുണ്ട്. വസ്തു വിറ്റ വകയിൽ ലഭിച്ച 55 ലക്ഷം രൂപ ജോളി തട്ടിയെടുത്തതായി സംശയിക്കുന്നുവെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന്റെ തൊട്ടടുത്ത ദിവസമായ 2016 മെയ് പതിനേഴിനാണ് രാമകൃഷ്ണൻ മരിക്കുന്നത്. വൈകുന്നേരം വീട്ടിലെത്തി ഉറങ്ങാൻ കിടന്നപ്പോൾ ദേഹാസ്വാസ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് മരണപ്പെടുന്നത്. അതുവരെ വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നുവെന്നും അതിനാൽ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു വിശ്വസിച്ചിരുന്നതെന്നും കുടുംബം പ്രതികരിച്ചു. മരണത്തിൽ അസ്വാഭാവിക തോന്നാതിരുന്നതിനാൽ പരാതിയുമായി ഭാര്യയും മകനും രംഗത്തെത്തിയതുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോളിയും രാമകൃഷ്ണനും തമ്മിൽ പരിചയമുള്ള കാര്യം കുടുംബത്തിനറിയില്ലായിരുന്നു. കൂട്ടക്കൊല അന്വേഷണത്തിനിടയിലാണ് ജോളിയേയും രാമകൃഷ്ണനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചില തെളിവുകൾ അന്വേഷണത്തിന് സംഘത്തിന് ലഭിച്ചത്. തുടർന്നാണ് രാമകൃഷ്ണന്റെ വീട്ടിലെത്തി സംഘം മൊഴി രേഖപ്പെടുത്തിയത്. ഇതോടെയാണ് സംഭവത്തിൽ ദുരൂഹതയുമായി കുടുംബം രംഗത്തെത്തിയത്. ഒരു വസ്തു വിറ്റുകിട്ടിയ വകയിൽ 55 ലക്ഷം രൂപ ആരോ രാമകൃഷ്ണനിൽ നിന്ന് തട്ടിച്ചിരുന്നുവെന്നും അത് ജോളിയാണോയെന്ന് സംശയമുണ്ടെനും കുടുംബം പറയുന്നു.ജോളി സ്ഥിരമായി പോയിരുന്ന ബ്യൂട്ടി പാർലറിന്റെ ഉടമ സുലേഖയെ തങ്ങൾക്ക് അറിയാമെന്ന് രാമകൃഷ്ണന്റെ മകൻ പറഞ്ഞു. എന്നാൽ ജോളിയെ അറിയില്ല. സുലേഖയോട് അന്വേഷിച്ചപ്പോൾ ജോളി വെറും കസ്റ്റമർ മാത്രമാണെന്ന് പറഞ്ഞുവെന്നും മറ്റൊരു ബന്ധവും ജോളിയുമായില്ലെന്നാണ് മറുപടി ലഭിച്ചതെന്നും മകൻ പറഞ്ഞു.

അതേസമയം, ജോളിയ്ക്ക് വ്യജ രോഖകൾ നിർമ്മിച്ച് നൽകാൻ സിപിഎം പ്രാദേശിക നേതാവ് സഹായിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന സൂചന. ഇതന്റെ അടിസ്ഥാനത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മനോജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് പിന്നാലെ കേസിൽ നിന്ന് തടിയൂരാൻ ലോക്കൽ സെക്രട്ടറിയെ പാർട്ടി പുറത്താക്കിയിട്ടുണ്ട്.

കൂസലില്ലാതെ ജോളി വനിതാ ജയിലിൽ…
ജയിലിലെ ആദ്യദിനത്തിൽ കൂസലില്ലാതെ മുഖ്യപ്രതി ജോളി. താമരശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി മൂന്ന്‌ പ്രതികളെയും 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌ത്‌ സബ്‌ ജയിലിലേക്കാണ്‌ ശനിയാഴ്‌ച രാത്രി മാറ്റിയത്‌. ജോളിയെ പിന്നീട്‌ വനിതാ ജയിലിലേക്കും എം എസ് മാത്യുവിനെയും പ്രജികുമാറിനെയും ജില്ലാ ജയിലിലേക്കും മാറ്റി. പ്രജികുമാർ പ്രത്യേക നിരീക്ഷണ വാർഡിലാണ്‌.ശനിയാഴ്‌ച എത്തിയതു മുതൽ ജോളിക്ക്‌ ഒരു ഭാവവ്യത്യാസവുമില്ലെന്ന്‌ ജയിൽ അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥരോടോ സഹ തടവുകാരോടോ ഒന്നും മിണ്ടിയില്ല. ഞായറാഴ്‌ച പകൽ ജയിലിൽ നാടൻപാട്ട്‌ അടക്കമുള്ള കലാപരിപടികൾ ഉണ്ടായിരുന്നു. ഇത്‌ ആസ്വദിക്കാൻ ജോളിയെത്തി. ജോളിക്ക്‌ മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിഷാദ രോഗിയാണെന്നുമുള്ള പ്രചാരണം തെറ്റാണെന്നും അധികൃതർ അറിയിച്ചു.ജോളിയെ താമസിപ്പിച്ച സെല്ലിൽ കുഞ്ഞിനെ കൊന്ന കേസിലെ പ്രതിയും മേഷണക്കേസിലെ ഇതരസംസ്ഥാനക്കാരുമടക്കം അഞ്ചുപേരാണുള്ളത്‌.

Top