രാമലീല,കറകളഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ രാമനുണ്ണിയുടെ കഥ!

കറകളഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ രാമനുണ്ണി, അവന്റെ അമ്മയും പാര്‍ട്ടിയുടെ മുതിര്‍ന്ന വനിതാ പ്രവര്‍ത്തകയുമായ രാഗിണിയില്‍ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. ചില കാരണങ്ങള്‍ കൊണ്ട് രാമനുണ്ണി പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോവുകയും എതിര്‍പ്പാര്‍ട്ടിയുമായി സന്ധി ചേരുന്നിടത്ത് അമ്മയും മകനും ഇടയുന്നു. പാര്‍ട്ടി കാര്യം അപ്പോഴും വീടിന്റെ പടിയ്ക്ക് പുറത്ത് നിര്‍ത്താന്‍ അമ്മയ്ക്കും മകനും സാധിക്കുന്നുണ്ട്. ക്ലീഷേയിലേക്ക് നിങ്ങുമെന്ന് കരുതുന്നിടത്തു നിന്നും ചിത്രം പിന്നീട് ഗതി മാറുകയാണ്. ദിലീപിന്റെ രാമനുണ്ണിയുടെ അമ്മയായി എത്തുന്നത് തമിഴ് നടി രാധിക ശരത് കുമാറാണ് വേഷമിട്ടിരിക്കുന്നത്. ഒരേസമയം അമ്മയായും പാര്‍ട്ടി പ്രവര്‍ത്തകയുമായി മാറാന്‍ രാധികയ്ക്ക് സാധിച്ചിട്ടുണ്ട്.   പിന്നീട് ചിത്രം രാഷ്ട്രീയത്തിലേക്കും രാഷ്ട്രീയത്തിന്റെ ഉള്‍ക്കളികളിലേക്കും തിരിയുകയാണ്. ഇവിടെയാണ് വിജയരാഘവനും സിദ്ദീഖും രംഗപ്രവേശനം നടത്തുന്നത്. രാമനുണ്ണി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയുടെ നേതാവാണ് വിജയരാഘവന്റെ മോഹനന്‍. സിദ്ദീഖ് രാമനുണ്ണിയുടെ പുതിയ ചങ്ങാതിമാരായ പാര്‍ട്ടിയുടെ നേതാവും. രണ്ടു പേരും രാമനുണ്ണിയുടെ ശത്രുക്കള്‍. രണ്ടു പേരേയും ഒരുപോലെ തന്റെ തന്ത്രങ്ങളില്‍ പെടുത്തി മുന്നേറുകയാണ് രാമനുണ്ണി. കഴിഞ്ഞ കുറേ കാലമായി ദീലിപ് ചിത്രങ്ങളില്‍ ഇത്തരം സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ അവയിലെല്ലാം കണ്ട ബാലിശമായ നുണകളോ തന്ത്രങ്ങളോ രാമലീലയില്‍ ഇല്ല. രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്ത് നടക്കുന്ന വ്യക്തി താല്‍പര്യങ്ങള്‍ മാത്രം കണക്കിലെടുത്തുള്ള കൈകൊടുക്കലുകളെ ചിത്രം കാണിച്ചു തരുന്നു. ഒരു നാണയത്തിന്റ രണ്ട് വശങ്ങള്‍ പോലെ കുതന്ത്ര ശാലികളായ രാഷ്ട്രീയക്കാരായി സിദ്ദീഖും വിജയരാഘവനും നിറഞ്ഞാടുന്നു. ഇരുവരുടേയും അനുഭവസമ്പത്ത് കഥാപാത്രങ്ങളുടെ ഒതുക്കത്തില്‍ നിന്നും വ്യക്തം. ചിത്രം ഒന്നാം പകുതി പിന്നിടുന്നത് ഒരു കൊലപാതകത്തിലാണ്. അവിടുന്നങ്ങോട്ട് ചിത്രത്തിന്റെ സ്വഭാവം ത്രില്ലറിന്റേതാണ്. ഓരോ സീനിലും ഗ്രിപ്പ് വിടാതെ തന്നെ സസ്പെന്‍സ് നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പുതുമുഖ സംവിധായകനായ അരുണ്‍ ഗോപി ഇവിടെ കാണിച്ച ഒതുക്കവും പഴുതടച്ച സച്ചിയുടെ തിരക്കഥയും പ്രശംസനാര്‍ഹമാണ്. തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനായി രാമനുണ്ണി നടത്തുന്ന ശ്രമമാണ് പിന്നീട് കഥ മുന്നോട്ട് കൊണ്ടു പോകുന്നത്. സസ്പെന്‍സിന്റെ കെട്ടുകള്‍ ഓരോന്നായി അഴിച്ച് ക്ലൈമാക്സിലെ ട്വിസ്റ്റിലേക്ക് എത്തുമ്പോഴേക്കും ഒരിക്കല്‍ പോലും കാണികള്‍ക്ക് ബോറടിക്കുന്നില്ല. വളരെ വിദഗ്ദമായ ഒരു പ്രചരണ ചിത്രമാണ് രാമലീല. എങ്ങനെ എറിഞ്ഞാലും ദിലീപിന് അനുകൂലമായി വീഴുന്ന ഒരു നാണയം. ദിലീപിന്റെ ഇപ്പോഴത്തെ സാഹചര്യത്തിന് വേണ്ടി സൃഷ്ടിച്ച സിനിമയാണെന്ന് പറയാനാവില്ല, പക്ഷേ യാദൃശ്ചികത കൊണ്ടും ദിലീപിന്റെ അറസ്റ്റിന് ശേഷം അണിയറ പ്രവര്‍ത്തകരുടെ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ കൊണ്ടും ഒരു പ്രചാരണ ചിത്രമായി രാമലീല മാറിയിട്ടുണ്ട്. ടൈറ്റില്‍സില്‍ തന്നെ മാറ്റി വെക്കലുകള്‍ നടന്നിട്ടുണ്ട് എന്ന് സംശയിക്കാം. തികച്ചും ഗ്രാഫിക്കലായ ഒരു ടൈറ്റില്‍ ഉദ്ദേശിച്ചുള്ളതാണ് സിനിയുടെ ലോഗോ. എന്നാല്‍ പത്ര കട്ടിംഗുകള്‍ കൊണ്ടുള്ള നഗരത്തിന്റെ പശ്ചാത്തലത്തിലുള്ള രാംലീലയുടെ ലോഗോയ്ക്ക് ശേഷം, തീരെ യോജിക്കാത്ത തരത്തില്‍ കമ്യൂണിസ്റ്റ് ഐക്കണുകളും രക്തസാക്ഷി മണ്ഡപങ്ങളും പശ്ചാത്തലമാക്കിയുള്ള ടൈറ്റില്‍സാണ് സിനിമയില്‍ കാണാനാവുക. നടിയെ ആക്രമിച്ച കേസിലെ ഉന്നതനായ പ്രതിയെ മുഖം നോക്കാതെ അറസ്റ്റ് ചെയ്ത പിണറായിയുടെ പോലീസിന്റെ കൂടെ നില്‍ക്കുന്ന ഇടത് യുവത്വത്തെ വരുതിയിലാക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിത്രത്തിന്റെ മൊത്തം കഥ ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞു വെക്കുന്നില്ലെങ്കിലും സാന്ദര്‍ഭികമായ സംഭാഷണങ്ങളും സംഭവങ്ങളും ദിലീപിന് ആനുകൂല്യം നല്‍കുന്നവയാണ്. സിനിമയിലെ സംഭവങ്ങളെ ദിലീപിന്റെ ജീവിത കഥയുമായി കൂട്ടിക്കെട്ടാനുള്ള കൈകടത്തലുകളും സിനിമയില്‍ പ്രകടമാണ്. ചോദ്യം ചെയ്യുന്നിടത്ത് ചുമ്മാ പോലീസ് ക്ലബ്ബ് എന്നെഴുതിയ ബോര്‍ഡിന്റെ ഷോട്ട് കാണിക്കുന്നതും, മാപ്പുസാക്ഷിയാവാന്‍ വച്ചിരിക്കുന്ന സുഹൃത്തും അതില്‍ ചിലത് മാത്രമാണ്. സംശയത്തിന്റെ ആനുകൂല്യം ചിത്രത്തിലൂടെ ആവശ്യപ്പെടുന്ന നായകന്‍ യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും, ‘എത്ര വൈകിയാണെങ്കിലും സത്യത്തിന്റെ ഭാഗത്തേക്ക് കേരളത്തിലെ മാധ്യമങ്ങളും ജനങ്ങളും എത്തണ’മെന്ന് പറയുന്ന കഥാപാത്രം യാദൃശ്ചികമാവാന്‍ വഴിയില്ല. ചിത്രത്തിന്റെ പ്ലോട്ടില്‍ ദിലീപിന്റെ നിരപരാധിത്വം ഒളിച്ച് കടത്തിയാല്‍ പ്രേഷകര്‍ അതിന്റെ ഉദ്ദേശ്യം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ഇത്തരം ചെറിയ ഡയലോഗുകളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയുമാണ് ദിലീപ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നത്. ‘ആരു ചെയ്ത പാപമിന്ന് പേറിടുന്നു രാമ’ എന്ന പാട്ട് പോലും ദിലീപിന്റെ അറസ്റ്റിന് ശേഷം മാര്‍ക്കറ്റിംഗ് കിംഗ് ടോമിച്ചന്റെ തലയിലെ ആശയമാണെന്ന് കരുതിയാല്‍ തെറ്റ് പറയാനാവില്ല.dileep-teaser-main

കറകളഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായ രാമനുണ്ണി, അവന്റെ അമ്മയും പാര്‍ട്ടിയുടെ മുതിര്‍ന്ന വനിതാ പ്രവര്‍ത്തകയുമായ രാഗിണിയില്‍ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. ചില കാരണങ്ങള്‍ കൊണ്ട് രാമനുണ്ണി പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോവുകയും എതിര്‍പ്പാര്‍ട്ടിയുമായി സന്ധി ചേരുന്നിടത്ത് അമ്മയും മകനും ഇടയുന്നു. രാമനുണ്ണിയുടെ അമ്മയായി എത്തുന്നത് തമിഴ് നടി രാധിക ശരത് കുമാറാണ് വേഷമിട്ടിരിക്കുന്നത്. പിന്നീട് ചിത്രം രാഷ്ട്രീയത്തിലേക്കും രാഷ്ട്രീയത്തിന്റെ ഉള്‍ക്കളികളിലേക്കും തിരിയുകയാണ്. ഇവിടെയാണ് വിജയരാഘവനും സിദ്ദീഖും രംഗപ്രവേശനം നടത്തുന്നത്. രാമനുണ്ണി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയുടെ നേതാവാണ് വിജയരാഘവന്റെ മോഹനന്‍. സിദ്ദീഖ് രാമനുണ്ണിയുടെ പുതിയ ചങ്ങാതിമാരായ പാര്‍ട്ടിയുടെ നേതാവും. രണ്ടു പേരും രാമനുണ്ണിയുടെ ശത്രുക്കള്‍. രണ്ടു പേരേയും ഒരുപോലെ തന്റെ തന്ത്രങ്ങളില്‍ പെടുത്തി മുന്നേറുകയാണ് രാമനുണ്ണി. ചിത്രം ഒന്നാം പകുതി പിന്നിടുന്നത് ഒരു കൊലപാതകത്തിലാണ്. അവിടുന്നങ്ങോട്ട് ചിത്രത്തിന്റെ സ്വഭാവം ത്രില്ലറിന്റേതാണ്. തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനായി രാമനുണ്ണി നടത്തുന്ന ശ്രമമാണ് പിന്നീട് കഥ മുന്നോട്ട കൊണ്ടു പോകുന്നത്. ഒരു സിനിമ എന്ന നിലയില്‍ ശരാശരി ദിലീപ് ചിത്രങ്ങളുടെ നിലവാരം പുലര്‍ത്തുന്നുണ്ട് രാമലീല. ദിലീപിന്റെ തന്നെ റണ്‍വേയിലെയും ലയണിലെയും കഥാ പശ്ചാത്തലത്തില്‍ തമിഴ് ചിത്രം കോയിലെ രാഷ്ട്രീയ ലോജിക് വിശാലമായി ഉപയോഗിച്ചാല്‍ രാംലീല കിട്ടും. ദിലീപ് ചിത്രങ്ങളുടെ ആസ്വാദനത്തിന് ലോജിക് ആവശ്യമില്ലാത്തതിനാല്‍ സിനിമയുടെ ഒഴുക്കിനും തടസം അനുഭവപ്പെടില്ല. ദിലീപ് പതിവ് രീതിയിലെ സ്ലാപ്പ് സ്റ്റിക്ക് കോമഡി ഒഴിവാക്കി അല്‍പ്പം കാര്യമായ റോള്‍ ഏറ്റെടുത്തെന്ന ആശ്വാസമുണ്ട്. എന്നാല്‍ നായികയായെത്തിയ പ്രയാഗ ആ ആശ്വാസത്തെ ബാലന്‍സ് ചെയ്യാനെന്നവണ്ണം രണ്ട് പേരുടെ അഭിനയം ഒന്നിച്ച് മുഖത്ത് വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. leela-890x395_c

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാജോണിന്റെതമാശകളാണ് സിനിമായിലെ വലിയ ആശ്വാസം. സാന്ദര്‍ഭികമായ തമാശകള്‍ ഷാജോണ്‍ കയ്യടക്കത്തോടെ തന്നെ അവതരിപ്പിച്ച് ഫലിപ്പിച്ചിട്ടുണ്ട്. മുഖേഷിന്റെയും സിദ്ദീഖിന്റെയും കഥാപാത്രങ്ങളും നന്നായിരുന്നു. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ വേഗതയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കിലും രണ്ടു പാട്ടുകള്‍ ഓര്‍ത്തുവെക്കാനുള്ള നിലവാരത്തിലെത്തിയില്ല. പുതുമുഖ സംവിധായകനെന്ന നിലയില്‍ അരുണ്‍ ഗോപി നീതി പുലര്‍ത്തിയെങ്കിലും അനാവശ്യ ഷോട്ടുകളുടെ ബാഹുല്യം നിയന്ത്രിക്കാനായില്ല, വെട്ടിമാറ്റേണ്ട എഡിറ്ററുടെ ശ്രദ്ധയും അവിടെ എത്തിയില്ല. സച്ചിയുടെ തിരക്കഥയാണ് ചിത്രത്തിന്റെ നെടും തൂണ്. ചിത്രത്തിന്റെ പ്രധാന പ്ലോട്ടില്‍ നിന്ന് ദിലീപിന്റെ നിരപരാധിത്വം ഒഴിവാക്കിയത് വഴി പ്രചാരണ ചിത്രമെന്ന ആരോപണത്തിന് തട വീഴുകയും സാധാ ദിലീപ് പ്രേഷകരെ രസിപ്പിക്കുന്ന നിലവാരം പുലര്‍ത്തിയത് കൊണ്ട് ഫാന്‍സിന്റെ കയ്യടി ഉറപ്പാക്കുകയും ചെയ്യുന്നത് കൊണ്ട് തീയേറ്ററുകളില്‍ ഭദ്രമായ ഒരിടം രാമലീല ആദ്യ ദിവസങ്ങളില്‍ കണ്ടെത്തുമെന്ന് ഉറപ്പ്. ആ ആദ്യ ദിനത്തിന്റെ കലക്ഷന്‍ കണക്കുകകള്‍ മതിയാവും ‘ജനകീയ കോടതിയില്‍ ജനപ്രിയ നായകന് വിജയം’ എന്ന തലക്കെട്ടോടുകൂടി ചിത്രത്തിന്റെ വിജയം ദിലീപിലേക്ക് തിരിക്കാന്‍

Top