ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, സ്വത്രന്തന്‍; സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബിജെപി വിട്ടു

തിരുവനന്തപുരം: സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷനാണ് ഇമെയില്‍ വഴിയാണ് അലി അക്ബര്‍ രാജിക്കത്ത് കൈമാറിയത്. ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്നും ഹിന്ദു ധര്‍മ്മത്തോടൊപ്പം നില്‍ക്കുമെന്നും രാമസിംഹന്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രനാണ്. എല്ലാത്തില്‍ നിന്നും മോചിതനായിയെന്ന് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തല മൊട്ടയടിച്ച ചിത്രത്തിനൊപ്പമാണ് ബിജെപി ബന്ധം ഉപേക്ഷിച്ച വിവരം രാമസിംഹന്‍ അറിയിച്ചത്.

‘പണ്ട് പണ്ട് കുമ്മനം രാജേട്ടന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ചു മൊട്ടയടിച്ചു. ഇനി ആര്‍ക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്കു വേണ്ടിയല്ലാതെ.. ഒപ്പം ഒരു സന്തോഷം പങ്കുവയ്ക്കട്ടെ ഇപ്പോള്‍ ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല… തികച്ചും സ്വത്രന്തന്‍… എല്ലാത്തില്‍നിന്നും മോചിതനായി. ഒന്നിന്റെ കൂടെമാത്രം, ധര്‍മത്തോടൊപ്പം ഹരി ഓം…’- എന്നാണ് രാമസിംഹന്‍ തന്റെ ഫെയ്‌സ്ബുക് പേജില്‍ കുറിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘവും ബിജെപി വിട്ടത്. ഇതിന് പിന്നാലെയാണ് സിനിമാ മേഖലയില്‍ നിന്നും ബിജെപിക്ക് പിന്തുണയറിയിച്ച ഒരാള്‍ കൂടി രാജി പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്.

Top