
തിരുവനന്തപുരം: ദളിത് പെണ്‍കുട്ടികളെ ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടച്ച സംഭവം മുഖ്യമന്ത്രി ഗൗരവത്തോടെ കാണണമെന്ന് രമേശ് ചെന്നിത്തല. സംഭവം മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്.
എന്നാല്‍ മുഖ്യമന്ത്രി പിബി അംഗത്തെപ്പോലെയാണ് പെരുമാറുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടാണ് ആദ്യം മുതല്‍ മുഖ്യമന്ത്രി സ്വീകരിച്ചു വരുന്നത്. ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. കുട്ടികള്‍ ജയിലില്‍ പോകുന്നത് ആദ്യ സംഭവമല്ല. മുമ്പും ചില ആദിവാസിക്കുട്ടികള്‍ ജയിലില്‍ പോയിട്ടുണ്ട്. കണ്ണൂരില്‍ കുട്ടിയെ ജയിലില്‍ കൊണ്ടു പോയത് അമ്മയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.