കൊച്ചി: ലഖിംപൂര്‍ സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയത്തിൽ പ്രതിഷേധവുമായി രമേശ് ചെന്നിത്തല .സമരം നയിക്കുന്ന നേതാക്കളെ തടയുന്നത് സ്വേഛാധിപത്യ നയമാണെന്ന് ചെന്നിത്തല ആരോപിച്ചു. ജനാധിപത്യപരമായി സമരം നയിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതും തടയുന്നതും സ്വേഛാധിപത്യമാണ്. എതിര്‍പ്പുകള്‍ മറികടന്ന് പ്രിയങ്ക ലഖിംപൂര്‍ സന്ദര്‍ശിച്ചത് ഇന്ദിരയുടെ കൊച്ചുമകളായത് കൊണ്ടാണ്. ഇന്ദിരാ ഗാന്ധിയുടെ ആര്‍ജ്ജവമാണ് പ്രിയങ്കാ ഗാന്ധിക്കുളളത് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇവള്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകള്‍. രാജീവ് ഗാന്ധിയുടെ പ്രിയ പുത്രി. തടസ്സങ്ങള്‍ എല്ലാം തകര്‍ത്തെറിഞ്ഞ് ജനങ്ങള്‍ക്ക് വേണ്ടി എന്നും ഒപ്പം നില്‍ക്കും. ജനാധിപത്യപരമായി സമരം നയിക്കുന്ന നേതാക്കളെ തടയുന്നത് സ്വേഛാധിപത്യം. കോണ്‍ഗ്രസ്സ് പാര്‍ട്ടിയും, പാര്‍ട്ടിയുടെ നേതാക്കളും ബിജെപിയുടെ നിഷ്ടൂര ഭരണത്തിനെതിരെ ശബ്ദം ഉയര്‍ത്തും.