കൊച്ചി: ആ ഉള്ളൊന്നു പരതി വിവാദം കത്തിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം നേര്‍ത്തൊരു ചിരി കൊണ്ട് എല്ലാം ശുഭമാക്കിയ പെണ്ണ്..മലയാളി ഇത്രയേറെ ആഘോഷിച്ച ഈ നാടകത്തില്‍ എന്റെ മനസ് കീഴടക്കിയ ഒരുവൾ …മഞ്ജു വാര്യരെക്കുറിച്ച് റംസീന എഴുതിയ കുറിപ്പ് വൈറലാകുന്നു.മലയാളി ഇത്രയേറെ ആഘോഷിച്ച ഈ നാടകത്തില്‍ എന്റെ ഉള്ളം തൊട്ട ഒരുവളുണ്ട്. ‘ആളും ആരവും ഒഴിഞ്ഞു. ഇനിയിവിടെ കുറെ ഹൃദയമുള്ള മനുഷ്യരുണ്ട് കൂടെ നില്‍ക്കാന്‍!
പ്രിയപ്പെട്ടവളെ ആ ചുവടുകള്‍ തളരാതിരിക്കട്ടെ ‘എന്നാശംസിച്ചു കൊണ്ട് മഞ്ജു വാര്യരെ കുറിച്ച് റംസിന നരിക്കുനി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
റംസിനയുടെ കുറിപ്പ്
‘സിനിമാ ലോകത്തു ചുരുക്കം ചിലരൊഴിച്ചാല്‍ ബാക്കി പലരും കുടുംബ ജീവിതത്തില്‍ വലിയ പരാജയങ്ങള്‍ ആണ് അവരുടെയൊക്കെ ബുദ്ധിശൂന്യതയെ ആഘോഷിക്കാതെ അവഗണിക്കുന്നതു തന്നെയാണ് ബുദ്ധിയും..മലയാളി ഇത്രയേറെ ആഘോഷിച്ച ഈ നാടകത്തില്‍ എന്റെ ഉള്ളം തൊട്ട ഒരുവളുണ്ട് ..ചുവടുകളെ തളരരുതേ എന്ന് നമ്മുടെ നാവുകളിലേക്ക് പകര്‍ന്നു തന്നു കരിഞ്ഞുണങ്ങിയിടത്തു നിന്നും പലതിനെയും കിളിര്‍ത്തു മുളപ്പിച്ചവീണ്ടും സ്വപ്നം കാണാന്‍ പഠിപ്പിച്ച മലയാളത്തിന്റെ പ്രിയ മഞ്ജു. കയ്യിലെ വിരലുകള്‍ എത്രയെന്നു ചോദിച്ചാല്‍ കണ്ണ് മിഴിച്ചു നോക്കുന്ന മലായാള താര റാണികളില്‍ മഞ്ജു വിത്യസ്തയാകുന്ന ചില ഘടകങ്ങള്‍ ഉണ്ട് വെറും മെയ്ക്കപ്പ് കുപ്പിക്കും കണ്ണാടിക്കും അപ്പുറം മണ്ണിനെയും മനുഷ്യനെയും തൊടുന്നതായിരുന്നു മഞ്ജുവിന്റെ അഭിനയ ജീവിതം .
സിനിമാ ലോകത്തിനപ്പുറം സ്വന്തം ജീവിതം അടയാളപ്പെടുത്തിയൊരു പെണ്ണ് ! കണ്ണും , മുഖവും തിളക്കം കൂട്ടാന്‍ കോടികള്‍ എറിയുമ്പോള്‍ മഞ്ജു കൂരകള്‍ കെട്ടിപ്പൊക്കി , ആതുരാലയങ്ങള്‍ പണിതു ,
അങ്ങിനെ സിനിമാ ലോകത്തിനപുറം പച്ച മനുഷ്യര്‍ക്കൊപ്പം നീങ്ങിയ പെണ്ണ് ആ ലോകത്തു ആ മനുഷ്യര്‍ക്കിടയില്‍ തന്റെയതായ ഇടം നേടിയെടുത്തവള്‍ , വിയോജിക്കുന്ന , പ്രതികരിക്കുന്ന , നിലപാടുള്ളോരുവള്‍ തന്റെ പുരുഷനില്‍ മറ്റൊരു സ്ത്രീ സ്വാധീനം ചെലുത്തുകയും രഹസ്യമായും പരസ്യമായും അയാള്‍ അവള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തപ്പോള്‍ താക്കീതുകളുടെ അവസാന ധ്വനിയും മുഴക്കി , ചുറ്റില്‍ നിന്നും കണ്ണുകളിലേക്ക് മിന്നിയ കാമറ കണ്ണുകള്‍ക്കൊന്നിനും മുഖം കൊടുക്കാതെ മാന്യമായി പടിയിറങ്ങി വന്ന പെണ്ണ്
നാവിനു നേരെ വന്ന ആയിരം മൈക്കുകള്‍ക്കു നേരെ പുഞ്ചിരിയോടെ ‘ ദിലീപ് എന്ന വ്യക്തിയുടെ സ്വകാര്യതയെ മാനിക്കുന്നുവന്ന ഒറ്റവാക്കില്‍ ‘ സര്‍വ വിവാദങ്ങളെയും ഒതുക്കിയ അഭിമാനിയായ പെണ്ണ്
മാധ്യമങ്ങള്‍ ആയും മാസികകള്‍ ആയും ആ ഉള്ളൊന്നു പരതി വിവാദം കത്തിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം നേര്‍ത്തൊരു ചിരി കൊണ്ട് എല്ലാം ശുഭമാക്കിയ പെണ്ണ്. ഒരു രൂപ നഷ്ടപരിഹാരമോ , സ്വത്തില്‍ ഓഹരിയോ ചോദിക്കാതെ സ്വന്തം പൈതലിനു പോലും അവളുടെ സ്വാതന്ത്രം വിട്ടു നല്‍കിയ പെണ്ണ്
കണ്‍മുന്നില്‍ പതിനാല് വര്‍ഷം കൂടെ കിടന്നവന്‍ വീണ്ടും കതിര്‍ മണ്ഡപത്തില്‍ കയറുമ്പോള്‍ അരികില്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന കൂട്ടുകാരി പട്ടു പുടവയും മുല്ലപ്പൂവും അണിഞ്ഞു നില്‍ക്കുബോള്‍ തൊട്ടപ്പുറം ഉദരത്തില്‍ പേറിയ പൈതല്‍ നിറഞ്ഞു ചിരിക്കുമ്പോള്‍ ഏത് ഉരുക്കു വനിതയും ഒന്നിടറുന്ന ഉരുകി പോവുന്ന നിമിഷങ്ങളിലും ആര്‍ക്കും മുഖം കൊടുക്കാതെ പ്രതികരിക്കാതെ മാറി നിന്ന മാന്യയായ പെണ്ണ് ആയിരങ്ങള്‍ ആ വാക്കുകള്‍ക്കു ഉറ്റു നോക്കുമ്പോള്‍ ഫിഡലിനൊരു യാത്ര മൊഴിയിലൂടെ തോല്‍ക്കില്ലെന്നു ധീരമായി പ്രഖ്യാപിച്ച ധിഷണാശാലിയായ പെണ്ണ്…ഉള്ളു എരിഞ്ഞു പൊള്ളിയപ്പോഴെല്ലാം നനുത്തൊരു ചിരിയോടെ മുന്നോട്ടു മാത്രം നടന്നവള്‍! മുന്നോട്ടു മാത്രം നടക്കാന്‍ നമ്മെപഠിപ്പിച്ചവള്‍! അതെ ആളും ആരവവും ഒഴിഞ്ഞു,ഇനിയിവിടെ കുറെ ഹൃദയമുള്ള മനുഷ്യരുണ്ട് , കൂടെ നില്‍ക്കാന്‍.. പ്രിയപ്പെട്ടവളെ..ആ ചുവടുകള്‍ തളരാതിരിക്കട്ടെ!’