സിനിമ ഷൂട്ടിങ്ങിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്ക്  

ഹരിപ്പാട്: സിനിമ ചിത്രീകരണത്തിനിടെ പ്രമുഖ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. ഹരിപ്പാട്, സന്തോഷ് ഷിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം.മഞ്ജുവിന്റെ നെറ്റിയില്‍ ആണ് പരിക്കേറ്റിട്ടുള്ളത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധായകനായി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ജാക്ക് ആന്റ് ജില്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു സംഭവം. മഞ്ജു വാര്യരെ കൂടാതെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സന്തോഷ് ശിവന്‍ തന്നെയാണ് ഛായാഗ്രാഹകനും.

Top