വനിത സംഘടന ശക്തമാകുന്നു !..സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി

തിരുവനന്തപുരം: നടി മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ അടുത്ത കാലത്തായി രൂപീകരിച്ച വനിത സംഘടന ശക്തമാകുന്നു .സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സമിതിക്ക് രൂപം നല്‍കിയത്. ജസ്റ്റീസ് ഹേമ അധ്യക്ഷയായ സമിതിയില്‍ കെ.ബി. വത്സലകുമാരി, നടിയും മുന്‍ എംപിയുമായ ശാരദ എന്നിവര്‍ അംഗങ്ങളാണ്.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ നേരിട്ട് കണ്ട് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. സിനിമാരംഗത്തെ ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാനുള്ള നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിന് സമര്‍പ്പിക്കും. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വ ചരിത്രവും സമിതി അന്വേഷിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി വിമെന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ നടി മഞ്ജുവാര്യര്‍, ബീനാപോള്‍, പാര്‍വതി, വിധു വിന്‍സന്റ്, റിമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മേയ് മാസത്തിലാണ് സമിതി രൂപീകരിച്ചത്. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ഭാരവാഹികള്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

Top