രമ്യ എത്തുന്നത് ആലത്തൂരില്‍ കനത്ത വെല്ലുവിളിയുമായി; മണ്ഡലത്തിലെ സിപിഎം കുത്തക അവസാനിക്കുമോ?

കേരളത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റ് തര്‍ക്കം മുറുകുമ്പോഴും സീറ്റ് ഉറപ്പായ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം കൊഴുപ്പിക്കുകയാണ്. ഇവരില്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ രമ്യ ഹരിദാസാണ് ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന ഒരാള്‍. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് അപ്രതീക്ഷിതമായാണ് ആലത്തൂരിലെ മത്സരാര്‍ത്ഥിയാകുന്നത്.

ആലത്തൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ഹാട്രിക് വിജയം ലക്ഷ്യമിടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ബിജുവിനെ നേരിടാനാണ് യുവ വനിതാ സാന്നിധ്യമായ മുപ്പത്തിമൂന്നുകാരി രമ്യ ഹരിദാസിനെ പാര്‍ട്ടി തിരഞ്ഞെടുത്തത്. മുന്‍ മന്ത്രിയും വണ്ടൂര്‍ എംഎല്‍എയുമായ എപി അനില്‍കുമാര്‍ അടക്കമുള്ളവരെ പരിഗണിച്ചിരുന്നെങ്കിലും അവസാനം രമ്യ ഹരിദാസിന്റെ യുവനേതൃപാടവത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് കോണ്‍ഗ്രസ് ആലത്തൂര്‍ പിടിക്കാനൊരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ കെഎസ്യു സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. കോഴിക്കോട് കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കാരനായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. പൊതുപ്രവര്‍ത്തന രംഗത്ത് ചെറുപ്പംമുതല്‍ സജീവമാണെങ്കിലും ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് രമ്യ എന്ന നേതാവ് ദേശീയ-സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയും നിലവില്‍ അഖിലേന്ത്യാ കോര്‍ഡിനേറ്ററുമാണ് രമ്യ.

2012-ല്‍ ജപ്പാനില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ്. ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ വരുമാനത്തിനായി ഇടയ്ക്ക് നൃത്താധ്യാപികയായിട്ടുണ്ട്. ഇന്ദിരാ ആവാസ് യോജന പദ്ധതിയിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണ് അടുത്തിടെ ഒരു കൊച്ചുവീട് നിര്‍മിച്ചത്. നല്ലൊരു ഗായികകൂടിയാണ് രമ്യ

Top