കൊച്ചി: രാഷ്ട്രീയത്തിൽ വലിയ നേതാവോ കോൺഗ്രസിൽ വലിയ സ്ഥാനമോ വഹിക്കാതിരുന്ന രമ്യ ഹരിദാസിന്റെ ആലത്തുരിലെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ച ആളാണ് മറുനാടൻ മലയാളി പത്രവും -മറുനാടൻ പത്ര ഉടമ ഷാജൻ സ്കറിയായും. ന്യുസ് പോർട്ടലിലൂടെയും പല തരത്തിലുള്ള പ്രചാരണത്തിലും ഷാജനും പത്രവും നിർണായ ഇടപെടലുകൾ കേരള രാഷ്ട്രീയ പൊതുമണ്ഡലത്തിൽ രമ്യ ഹരിദാസിനെ ഒരു ഹീറോയും സ്റ്റാറുമാക്കി .രമ്യയുടെ പാട്ടുകൾ ഹിറ്റാക്കി എഴുതി .പെങ്ങളൂട്ടി എന്ന ചന്തം കൊടുത്ത് ദീനാനുകന്പയും സ്നേഹാദരങ്ങളും പൊതുസമൂഹത്തിൽ ഉണ്ടാക്കി .പെങ്ങളൂട്ടി ബ്രാൻഡ് ചെയ്തു കേരളത്തിലും ആലത്തൂരിലും വോട്ടർമാരുടെ ഇടയിൽ വലിയ സ്വാധീനം ഉണ്ടാക്കി. സിപിഎമ്മിന്റെ കോട്ടയായ ആലത്തൂരിൽ വമ്പൻ വിജയം നേടി .പിന്നെ പാർട്ടിയെയും വളർത്തിയവരെയും ഞെട്ടിച്ച് രൂപത്തിലും ഭാവത്തിലും മാറ്റമായി .
അങ്ങനെ പാലുകൊടുത്ത് വളർത്തിയ കൈകളിൽ തന്നെ രമ്യ കൊത്തി .മറുനാടൻ ഷാജനെയും പാത്രത്തെയും തള്ളിപ്പറഞ്ഞു. രമ്യ ഹരിദാസിന് ‘ അഹന്ത മൂത്ത് എന്നാണു കോൺഗ്രസ് നേതാക്കൾ പറയുന്നത് .നേതാക്കളെയും ജനങ്ങളെയും വെറുപ്പിച്ചു ! ഇപ്പോൾ മറുനാടനെയും തള്ളിപ്പറഞ്ഞു. ആ ഓൺലൈൻ മാധ്യമത്തെ പിന്തുണച്ചതിൽ ഖേദിക്കുന്നു എന്ന പോസ്റ്റുമായി ചേലക്കരയിലെ തോൽവിയിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി രമ്യ ഹരിദാസ്.
ചേലക്കരയിലെ തോൽവിക്കു പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ആരോപണങ്ങളിൽ വിശദമായ മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. മറുനാടൻ മലയാളിയെ താൻ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്ന് രമ്യ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഷാജൻ സ്കറിയയ്ക്കൊപ്പമുള്ള ചിത്രം വച്ച് പിന്തുണ പ്രഖ്യാപിച്ചതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അവർ പറഞ്ഞു. എംപിയായ ശേഷവും ശമ്പളവും അലവൻസുമെല്ലാം ലഭിച്ചിട്ടും പട്ടിണിയാണെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. വാഹനത്തിന്റെ അടവും ഡീസലും ആലത്തൂരിലെയും ചേലക്കരയിലെയും വീടുകളുടെയും ഓഫീസിന്റെയും വാടകയും സ്റ്റാഫിന്റെ ശമ്പളവുമെല്ലാം താൻ തന്നെയാണു കൊടുത്തിരുന്നതെന്നും അക്കാര്യമാണു താൻ പറഞ്ഞതെന്നും രമ്യ ഹരിദാസ് പറഞ്ഞു.ചേലക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് മറുനാടൻ ഷാജൻ തള്ളി മുന്‍ എംപി രമ്യ ഹരിദാസ് .
ആലത്തൂര്‍ ലോക്സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും യുഡിഎഫിന് ബാലികേറാ മലയായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിലെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തില്‍ എല്‍ഡിഎഫ് 2021ല്‍ നേടിയ ഭൂരിപക്ഷം കുറക്കാന്‍ സാധിച്ചെന്നും അത് ചെറിയൊരു പ്രവര്‍ത്തനമല്ലെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു. തോല്‍വിയില്‍ ദുഖമുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കുക എന്ന ഇടതുപക്ഷത്തിന്റെ നയങ്ങൾ നടപ്പിലാക്കുന്നത് കണ്ടപ്പോഴാണ് ഓൺലൈൻ മാധ്യമ വക്താവിന്റെ ചിത്രം വെച്ച് പിന്തുണയുമായി രംഗത്തെത്തിയത്. അത് അദ്ദേഹത്തിന്റെ എല്ലാ വാർത്തകൾക്കുമുള്ള പിന്തുണയോ വ്യക്തിക്കുള്ള പിന്തുണയോ അല്ല, ആയിരുന്നില്ല.
എന്റെ പ്രിയപ്പെട്ട എന്നെ സ്നേഹിക്കുന്നവർക്ക് അന്നത്തെ പിന്തുണ വേദന സൃഷ്ടിച്ചു എങ്കിൽ ഞാൻ നിർവ്വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ് എന്നും ഷാജനെയും മറുനാടനെയും തള്ളി രമ്യ ഹരിദാസ് സോഷ്യൽ മീഡിയായിൽ പോസ്റ്റിട്ടത് .
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
ചേലക്കരയിലെ പ്രിയപ്പെട്ടവർക്ക് നന്ദി.
പ്രചരണ രംഗത്ത് കഠിനാധ്വാനം ചെയ്ത നേതാക്കളെയും സഹപ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു.
ആലത്തൂർ ലോകസഭ മണ്ഡലത്തെ സംബന്ധിച്ചും ചേലക്കര അസംബ്ലി മണ്ഡലത്തെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ ഇവ രണ്ടും എന്നും യുഡിഎഫിന് ബാലികേറാമലയായിരുന്നു എന്ന് ഓർക്കണം. മികച്ച പ്രവർത്തനങ്ങളിലൂടെ 2019 ആലത്തൂരിൽ നമ്മൾ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും സീനിയറായ, നിലവിലെ മന്ത്രിയായ നേതാവിനെ തന്നെ ഇറക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചപ്പോഴും ഭൂരിപക്ഷം കേവലം 20000 വോട്ടായിരുന്നു.
ചേലക്കര ഉപതിരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നായിരുന്നു ഞാനടക്കം നമ്മളെല്ലാം പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതിനു മുമ്പ് തന്നെ നമുക്ക് ചേലക്കരയുടെ കണക്കുകൾ കൃത്യമായി അറിയാം. എല്ലാ പഞ്ചായത്തിലും ഇടതുപക്ഷത്തിന് കൃത്യമായ മുൻതൂക്കവും സംഘടനാ സംവിധാനവും ഉള്ള ഒരു മണ്ഡലമാണ് ചേലക്കര. അവിടെ കടന്നു കയറണമെങ്കിൽ പ്രത്യേകിച്ച് ഒരു ഉപതിരഞ്ഞെടുപ്പിൽ ഭരിക്കുന്ന സർക്കാറിന്റെ മുഴുവൻ സംവിധാനങ്ങളെയും ഉപയോഗിക്കുന്ന ഈ സമയത്ത് കഠിനമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള സകല ഭരണ സഹായങ്ങളും ചേലക്കരയിൽ എത്ര ശക്തിയായി പ്രവർത്തിച്ചു എന്നതും നമ്മൾ കണ്ടതല്ലേ.
മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചു; നടന് ഗണപതിക്കെതിരെ കേസ്, എന്നിട്ടും, ചേലക്കരയിലെ പ്രവർത്തകരുടെയും ജനാധിപത്യമുന്നണിയുടെ സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിൽ 2021ലെ നിയമസഭ തെരെഞ്ഞെടുപ്പിലെ 40000 ഓളം വരുന്ന ഭൂരിപക്ഷം 12000 വോട്ടുകളിലേക്ക് കുറയ്ക്കാൻ നമുക്ക് സാധിച്ചു. അത്തരം ഒരു മണ്ഡലത്തെ സംബന്ധിച്ചിടത്തോളം അതൊരു ചെറിയ പ്രവർത്തനമല്ല എന്നാണ് വ്യക്തിപരമായി എന്റെ വിലയിരുത്തൽ.
തോൽവിയിൽ വ്യക്തിപരമായി എനിക്ക് അതിയായ ദുഃഖമുണ്ട്. യുഡിഎഫിന്റെ പ്രവർത്തകർ ആഗ്രഹിച്ച ഒരു വിജയത്തിലേക്ക് എത്തിക്കാൻ കഴിയാത്തതിൽ എനിക്ക് നിരാശയുമുണ്ട്.പക്ഷേ അതിജീവിച്ചല്ലേ പറ്റൂ. ഇതൊരു ജനാധിപത്യരാജ്യമല്ലേ..
കൂടുതൽ ശക്തിപ്പെടുത്തിയും വ്യക്തിപരമായി പോരായ്മകൾ ഉണ്ടെങ്കിൽ അത് നികത്തിയും നമുക്കു മുന്നോട്ടു പോകണം. കാലം കടന്നുപോകുമ്പോൾ ചേലക്കര അടക്കമുള്ള എല്ലാ കുത്തക മണ്ഡലങ്ങളും ഒരിക്കൽ നമ്മൾ പിടിച്ചടക്കും. ഈ തിരഞ്ഞെടുപ്പുമായും അല്ലാതെയും സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന വിമർശനങ്ങളിൽ കൂടി മറുപടി വേണമെന്ന് തോന്നി.
ഒന്ന്.
ഞാൻ മറുനാടൻ എന്ന ഓൺലൈൻ മാധ്യമത്തെ സപ്പോർട്ട് ചെയ്യുന്നു എന്നതായിരുന്നു. ഇത് സംബന്ധിച്ച് ഞാൻ എന്റെ നിലപാട് ഒരിക്കൽ വ്യക്തമാക്കിയതാണ്. ഒരു ഓൺലൈൻ മാധ്യമത്തോടും എനിക്ക് മമതയോ കൂറോ ഇല്ല. അങ്ങനെ പിന്തുണയ്ക്കേണ്ട കാര്യവുമില്ല, ഞാൻ പിന്തുണയ്ക്കുന്നുമില്ല. അത്തരം മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ കുറിച്ച് വ്യക്തിപരമായി എനിക്ക് അത്ര നല്ല അഭിപ്രായവും അല്ല. എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കുക എന്ന ഇടതുപക്ഷത്തിന്റെ നയങ്ങൾ നടപ്പിലാക്കുന്നത് കണ്ടപ്പോഴാണ് ഓൺലൈൻ മാധ്യമ വക്താവിന്റെ ചിത്രം വെച്ച് പിന്തുണയുമായി രംഗത്തെത്തിയത്. അത് അദ്ദേഹത്തിന്റെ എല്ലാ വാർത്തകൾക്കുമുള്ള പിന്തുണയോ വ്യക്തിക്കുള്ള പിന്തുണയോ അല്ല, ആയിരുന്നില്ല.
എന്റെ പ്രിയപ്പെട്ട എന്നെ സ്നേഹിക്കുന്നവർക്ക് അന്നത്തെ പിന്തുണ വേദന സൃഷ്ടിച്ചു എങ്കിൽ ഞാൻ നിർവ്വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ്.
രണ്ട്.
മറ്റൊരു പ്രധാനപ്പെട്ട ആരോപണമായി സമൂഹമാധ്യമങ്ങളിൽ എനിക്ക് നേരിടേണ്ടി വരുന്നത് എം.പി ആയപ്പോൾ എന്റെ ശമ്പളത്തെക്കുറിച്ച് ഞാൻ പറഞ്ഞതാണ്. എനിക്ക് ശമ്പളം പോരാ എന്നല്ല ഞാൻ പറഞ്ഞത്. കിട്ടുന്ന ശമ്പളം എങ്ങനെ പോകുന്നു എന്നതിനെ കുറിച്ചാണ്. എം.പി ആയതിനു ശേഷം ഇത്ര പണം ലഭിച്ചിട്ടും പട്ടിണിയാണെന്ന് ഞാൻ എവിടെയും ഒരിക്കലും പറഞ്ഞിട്ടില്ല. ശമ്പളവും അലവൻസുമായി ലഭിക്കുന്ന 1,87,096/- രൂപയിൽ നിന്ന് ഒരു രൂപ പോലും കൊടുക്കാതെ വായ്പയായി വാങ്ങിയ എന്റെ വാഹനത്തിന്റെ അടവ് പോകേണ്ടിയിരുന്നു.മിക്ക ദിവസവും എത്ര കിലോമീറ്റർ സഞ്ചരിക്കണം(ഇന്നോവയുടെ മൈലേജ് അറിയാമല്ലോ) നല്ലൊരു തുക ഡീസലിനായി മാറ്റിവെക്കണം,മെയിന്റനെൻസ് ഇതിനു പുറമേ ആണ്.
ഗവൺമെന്റ് തരുന്ന ഒരു സ്റ്റാഫിനെ കൊണ്ട് മാത്രം രണ്ട് ജില്ലകളിലായി 7 നിയോജകമണ്ഡലങ്ങളിലുളള ആലത്തൂർ പാർലമെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയില്ലെന്ന് ഊഹിക്കാമല്ലോ.അതിനായിവെച്ച സ്റ്റാഫുകളുടെ ശമ്പളവും ഓഫീസ് വാടകയും ഇതിൽ നിന്ന് കണ്ടെത്തണം, ഡൽഹിയിലെ ഒരു സ്റ്റാഫിന്റെ ശമ്പളം ഇതിന് പുറമേ കൊടുക്കണം.ഡൽഹിയിലെ വീടിന്റെ ചാർജുകൾ. ആലത്തൂരിൽ വീട് വാടകക്കെടുത്ത് താമസിക്കുന്ന എന്റെ വീട്ടു വാടക. എല്ലാം കൂടി ബുദ്ധിമുട്ടാണെന്നാണ് ഞാൻ പറഞ്ഞുള്ളൂ പട്ടിണിയാണെന്ന് പറഞ്ഞിട്ടില്ല.പക്ഷെ ആ അഭിമുഖത്തിന്റെ ഹെഡിങ്ങായി വന്നത് “രമ്യ ഹരിദാസ് പട്ടിണിയിൽ” എന്നാണ്.
ഒരു സമ്പാദ്യവും എന്റേതായി എനിക്കില്ല. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒരു ജീവിത സാഹചര്യത്തിൽ ജനിച്ചു വളർന്നവളാണ് ഞാൻ.സ്വന്തമായി ഒരു കുഞ്ഞു വീട് സ്വപ്നം കണ്ട് ജീവിച്ച ആളാണ്, വർഷങ്ങളോളം എടുത്താണ് അതിന്റെ പ്ലാസ്റ്റററിങ്ങ്, നിലം വിരിക്കൽ പണി പോലും ചെയ്തത്. ഒരു ആർഭാടവും ഞാനെന്റെ ജീവിതത്തിൽ അന്നും ഇന്നും കാണിച്ചിട്ടില്ല. ഒന്നും സമ്പാദിച്ചിട്ടുമില്ല. ഒരു രൂപ പോലും ജനസേവനത്തിനുവേണ്ടി എടുത്തുവെക്കാൻ എനിക്ക് എന്റേതായി വരുമാനവുമില്ല.ഒരു മാസം വണ്ടി കൂടുതൽ ഓടേണ്ടി വരുമ്പോൾ പേടിയാണ്.കാരണം ഡീസലിന് നീക്കിവവെച്ച കാശ് തീരുമോ എന്ന പേടി.ഒരു രൂപ പോലും കൈയിലില്ലാത്ത ഞാനടക്കമുള്ള ൩ പൊതുപ്രവർത്തകന്റെ അവസ്ഥ വിവരിച്ചതാണ് ആ അഭിമുഖത്തിൽ.വലിയ സമ്പാദ്യങ്ങൾ ഇല്ലാത്ത,വരുമാനമില്ലാത്ത ഏതൊരു പൊതുപ്രവർത്തകന്റെയും അവസ്ഥ ഇതുതന്നെയാണ്,ഏത് പാർട്ടിക്കാരൻ ആയാലും.
അത് വിവരിക്കുക മാത്രമായിരുന്നു ഞാൻ ആ ഇന്റർവ്യൂവിൽ ചെയ്തത്. അത് യാഥാർത്ഥ്യവുമാണ്.
ജനപ്രതിനിധി ആകുന്നതിന് മുമ്പ് നിലമ്പൂരിൽ ജോലി ചെയ്യുന്ന സമയത്ത് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഞാനും എന്റെ കുടുംബവും ജീവിച്ചിരുന്നത്. കഴിഞ്ഞതൊന്നും മറന്നിട്ടില്ല, മറക്കുകയുമില്ല. പക്ഷേ 1,87,000 കിട്ടിയിട്ടും പട്ടിണി മാറാത്തവൾ എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപം വരുമ്പോൾ മനസ്സ് വല്ലാതെ നോവുന്നുണ്ട്.ജീവിതത്തിൽ അഞ്ചു രൂപ തികച്ചെടുക്കാൻ ഇല്ലാതിരുന്ന ഒരുകാലം എനിക്കുണ്ടായിരുന്നു.അന്ന് പലരുടേയും സഹായം കൊണ്ട് ജീവിച്ചതൊന്നും മറന്നിട്ടില്ല,ഒരിക്കലും മറക്കുകയുമില്ല.അങ്ങനെയുള്ള ഒരുവൾക്ക് ജീവിക്കാൻ 187000 പോരാ എന്ന് പറഞ്ഞ് ആക്ഷേപിക്കരുത്,
പ്ലീസ്…അതെന്നെ വല്ലാതെ നോവിപ്പിക്കുന്നു..(ഇനി ഞാൻ അവതരിപ്പിച്ച കണക്കിന്റെ പേരിൽ അധിക്ഷേപം വേണ്ട.പ്ലീസ്..എന്നെ സ്നേഹിക്കുന്നവരുടെ അറിവിലേക്കായി പറഞ്ഞതാണ്.)
തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോയവരാണ് നമ്മളെല്ലാം. ലോകം മുഴുവൻ അടക്കിവാണിരുന്ന ബ്രിട്ടീഷുകാരെ നിരന്തരമായ പ്രവർത്തനത്തിലൂടെ ഇന്ത്യയുടെ മണ്ണിൽ മുട്ടുകുത്തിച്ചവരാണ് നമ്മുടെ മുൻഗാമികൾ. എല്ലാ കോട്ടകളും വീഴുന്ന ദിനങ്ങൾ വരും. ചങ്കുറപ്പോടെ ഒറ്റക്കെട്ടായി നമ്മൾ പ്രവർത്തിക്കും. തിരുത്തലുകൾ വരുത്തേണ്ടത് തിരുത്തലുകൾ വരുത്തും വരുത്തിയിരിക്കും..
നമ്മൾ തിരിച്ചു വരും.
ജയ് കോൺഗ്രസ്
ജയ് യുഡിഎഫ്