സണ്ണി ലിയോണിനെ കാണാന്‍ പോയ ആളുകള്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചവരാണ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വന്നിരുന്നു.അവിടെ വന്നവരൊന്നും ലൈംഗികവൈകൃതം ഉള്ളവരല്ലെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.സമൂഹത്തെ ഭയക്കാതെ സണ്ണിയെ കാണാന്‍ എത്തിയ ഈ യുവാക്കളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. ഇവിടെ ലൈംഗികതയല്ല, ഒരു കൗതുകമാണ് യുവാക്കളില്‍ ഉണ്ടായതെന്നും രഞ്ജിനി പറയുന്നു.
സണ്ണിയെ കാണാന്‍ ആണുങ്ങളും കുറച്ച് പെണ്ണുങ്ങളും എത്തിയെന്നത് പുതിയ ചലനമായി കണക്കാക്കണം. കേരളത്തില്‍ സെക്‌സിനെ കുറിച്ച് നിലനില്‍ക്കുന്ന കാഴ്ചപ്പാടിനേയും രഞ്ജിനി വിമര്‍ശിക്കുന്നു.സെക്‌സ് മുറിക്കുള്ളിലൊതുങ്ങേണ്ടതാണ് എന്നാണ് മലയാളിയുടെ ധാരണ.
താന്‍ അവതരിപ്പിച്ച സ്‌റേറജ് പരിപാടികളില്‍ ജനക്കൂട്ടത്തിന്റെ കണക്ക് നോക്കുകയാണ് എങ്കില്‍ മൂന്നാം സ്ഥാനത്ത് മാത്രമേ സണ്ണി ലിയോണ്‍ എത്തിയ പരിപാടി വരികയുള്ളൂ എന്നും രഞ്ജിനി പറയുന്നു. ഒന്നാമത് മറഡോണയും രണ്ടാമത് ഷാരൂഖ് ഖാനും വന്ന പരിപാടികളാണ് എന്നും രഞ്ജിനി പറയുന്നു.
സണ്ണിയെ കാണാന്‍ വന്നവര്‍ക്കല്ല സ്വഭാവ വൈകല്യം ഉള്ളത്. മുറിക്കകത്ത് ഇരുന്ന് സണ്ണി ലിയോണിന്റെ പോണ്‍ വീഡിയോ കാണുകയും പുറത്ത് വന്ന് സദാചാരം പ്രസംഗിക്കുകയും ചെയ്യുന്നവര്‍ക്കാണ് എന്നാണ് രഞ്ജിനി വിമര്‍ശിക്കുന്നത്.ഏതൊരു താരം വരുമ്പോഴും ഉള്ളത് പോലുള്ള തിരക്ക് മാത്രമായി കൊച്ചിയിലത്തേതും കണ്ടാല്‍ മതി. എന്നാല്‍ നമ്മുടെ നാട്ടിലെ ഒരു പോണ്‍ സ്റ്റാറാണ് കൊച്ചിയില്‍ എത്തിയത് എങ്കിലുള്ള അവസ്ഥ എന്തായിരിക്കുമെന്നും രഞ്ജിനി ചോദിക്കുന്നു.
ജീവിതം സാഹചര്യം കൊണ്ട് പോണ്‍ സിനിമകളില്‍ അഭിനയിക്കേണ്ടി വന്നവരാണ് നമ്മുടെ നാട്ടിലെ നടിമാര്‍ എന്ന് രഞ്ജിനി വിലയിരുത്തുന്നു. സണ്ണിയെ കാണാന്‍ വന്നവര്‍ യാതൊരു പ്രശ്‌നവും ഉണ്ടാക്കിയില്ലെന്നും അതിനാലാണ് സണ്ണി കൊച്ചിക്ക് നന്ദി പറഞ്ഞതെന്നും രഞ്ജിനി പറയുന്നു.