വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പുവരെ തനിക്ക് ഒരു പേടിയും ഇല്ലായിരുന്നു, സംഭവം കുറച്ച് സീരിയസ്സാണെന്ന് പിന്നീട് മനസ്സിലായി: രഞ്ജിനി ഹരിദാസ് പറയുന്നു

അവതാരക രഞ്ജിനി ഹരിദാസ് ബാങ്കോക്കിലേക്ക് യാത്ര ചെയ്യുകയുണ്ടായി. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രഞ്ജിനി. നിരവധി യാത്രാ അനുഭവങ്ങള്‍ തന്റെ വ്‌ളോഗിലൂടെ രഞ്ജിനി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കൊച്ചിയില്‍ നിന്നും ബെംഗളൂരു, അവിടെനിന്ന് ബാങ്കോക്കിലേക്കാണ് യാത്ര. ആശങ്കയിലാണ് യാത്രക്കാര്‍. യാത്രയില്‍ വിമാനത്താവളത്തിലും വിമാനത്തിലും മിക്കവരും മാസ്‌ക്കുകള്‍ ധരിച്ചിരുന്നു. ആശങ്കയല്ല വേണ്ടത്, ജാഗ്രതയാണ് വേണ്ടതെന്ന് രഞ്ജിനി പറയുന്നു. ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പുവരെ തനിക്ക് ഒരു പേടിയും ഇല്ലായിരുന്നു എന്നാണ് രഞ്ജിനി പറയുന്നു.

അവിടെ എത്തിയപ്പോഴാണ് സഹയാത്രികര്‍ മാസ്‌ക് ധരിച്ച് ഇറങ്ങുന്നത് കണ്ടത്. സംഭവം കുറച്ച് സീരിയസ്സാണെന്ന് മനസ്സിലായി.നാട്ടില്‍ നിന്നും പുറപ്പെട്ടപ്പോഴും ഈ കൊറോണയൊന്നും തന്നെ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നുവത്രേ താരം. വിമാനത്തില്‍ നിന്നും പുറത്തേക്കിറങ്ങിയ രഞ്ജിനി വീണ്ടും ഞെട്ടി. വിമാനത്താവളത്തിലെ ജീവനക്കാരും മറ്റു യാത്രക്കാരും എല്ലാം മാസ്‌ക് ധരിച്ചിരിക്കുന്നു. ആകെ ഒരു ഭീതിയുടെ അന്തരീക്ഷം. എല്ലാവരും അകലം പാലിച്ച് നടന്നുനീങ്ങുന്നു. അപ്പോഴാണ് കൊറോണ എന്ന് പറയുന്നത് പേടിക്കേണ്ട കാര്യമാണെന്ന് മനസ്സിലായതെന്നു രഞ്ജിനി. മാസ്‌കോ സാനിറ്റൈസറോ ഒന്നും തന്നെ രഞ്ജിനിയുടെ കൈവശം ഇല്ലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവിടെ നിന്നും ഒരു മീറ്റര്‍ ടാക്‌സിയിലാണ് രഞ്ജിനി ബുക്ക് ചെയ്ത ഹോട്ടലിലേക്ക് പുറപ്പെട്ടത്. ടാക്‌സിക്കാരനോട് ബാങ്കോക്കില്‍ എങ്ങനെയാണ് കൊറോണയുടെ അവസ്ഥ എന്ന് തിരക്കിയപ്പോള്‍ പേടിക്കാനില്ല എന്നാണ് മറുപടി കിട്ടിയത്. ആ ഡ്രൈവറും മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നില്ല, എങ്കിലും ഹോട്ടലിലേക്ക് കയറുന്നതിനു മുമ്പ് മാസ്‌കും സാനിറ്റൈസറും വാങ്ങാമെന്ന് രഞ്ജിനി തീരുമാനിച്ചു. പോകുന്ന യാത്രയില്‍ കണ്ട മാര്‍ക്കറ്റില്‍ നിന്നും സാനിറ്റൈസറും മാസ്‌കും രഞ്ജിനി വാങ്ങി. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിരവധിയാളുകള്‍ മാസ്‌കും സാനിറ്റൈസറും വാങ്ങാന്‍ എത്തുന്നതിനാല്‍ ഒരാള്‍ രണ്ടു മാസ്‌ക് മാത്രമേ ഷോപ്പില്‍ നിന്നു വാങ്ങാന്‍ അനുവദിക്കുകയുള്ളൂ.


ഈ വീഡിയോ ഒരു ബോധവല്‍ക്കരണമെന്ന നിലയിലാണ് പോസ്റ്റ് ചെയ്യുന്നതെന്ന് രഞ്ജിനി പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് 19 നെ ചെറുക്കുവാനായി നമ്മുടെ ആരോഗ്യ മന്ത്രാലയം സ്വീകരിക്കുന്ന നടപടികളും സുരക്ഷയുമെല്ലാം അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്. ആരും ആശങ്കപ്പെടേണ്ടതില്ല ജാഗ്രതയോടെ മുന്നോട്ട് പോകുക അതാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്. യാത്ര ചെയ്യുന്നവര്‍ ഇത്തരം സാഹചര്യങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Top