സ്വകാര്യ വനമായ ശാന്തിവനത്തിലെ മരം മുറിച്ചതില്‍ പ്രതിഷേധിച്ച് ഉടമയായ മീന മേനോന്‍ മുടി മുറിച്ച് മുഖ്യമന്ത്രിയ്ക്കും വൈദ്യുതി മന്ത്രിയ്ക്കും നാട്ടുകാര്‍ക്കും സമര്‍പ്പിച്ചിരുന്നു. ഇതിനെ പിന്തുണച്ച് പ്രശസ്ത അവതാരക രഞ്ചിനി ഹരിദാസ് രംഗത്തെത്തി. രോഷത്തോടെയുള്ള രഞ്ജിനിയുടെ പ്രതികരണം സാമൂഹ്യമാധ്യമത്തില്‍ വൈറലാകുകയാണ്.
രഞ്ജിനിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ശാന്തിവനത്തില്‍ വീണ്ടും മരം മുറിച്ചതിനെ തുടര്‍ന്ന് ഉടമ മീന മേനോന്‍ മുടി മുറിച്ച് പ്രതിഷേധിക്കുന്നു…
നിസ്സഹായയായിപ്പോയ ഒരു മനുഷ്യന്റെ ഉള്ളു പിടഞ്ഞ നിലവിളി… ശാപം…
വല്ലാത്ത വേദന.. മഹാപാപം.. അവരുടെ ഹൃദയവേദന കേരളം ലജ്ജിക്കുന്നു..
അവര്‍ പറയുന്നത് കേട്ടുനോക്കൂ..
ഇനിയും മാനവികതയുടെ പക്ഷത്താണെന്ന് തള്ളുന്ന അധികാരം കൊണ്ട് കണ്ണു കാണാതായിപ്പോയ ഇരുകാലികള്‍ക്കു സമര്‍പ്പണം- രഞ്ജിനി കുറിച്ചു.
ശാന്തിവനത്തിലെ മരങ്ങളുടെ മുകള്‍ ഭാഗം മുറിക്കുന്ന സമയത്തു തന്നെ തലമുടി മുറിച്ചായിരുന്നു ഉടമ മീന മേനോന്‍ പ്രതിഷേധിച്ചത്. 110 കെ.വി. ലൈന്‍ കടന്നുപോകുന്ന ടവറിനു സമീപമെത്തിയാണ് മീന മേനോന്‍ അവരുടെ പകുതിയോളം വരുന്ന തലമുടി മൂന്നു തവണകളായി മുറിച്ചത്. തുടര്‍ന്ന് ആദ്യം മുറിച്ച മുടി മുഖ്യമന്ത്രിക്കും രണ്ടാമത്തേത് വൈദ്യുതി മന്ത്രിക്കും മൂന്നാമത് മുറിച്ചത് വൈദ്യുതി ബോര്‍ഡിനും അയച്ചുകൊടുക്കുമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.