ബാധ ഒഴിപ്പിക്കാനെന്ന പേരിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത ഇമാമാനെ ഭർത്താവ് കുടുക്കി

ക്രൈം ഡെസ്‌ക്

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത ഇമാമാനെ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്നു പിടികൂടി. അടിച്ചു നുറുക്കിയ ശേഷം അർധനനഗ്നനായ ഇമാമിന്റെ ചിത്രങ്ങളുംവീഡിയോയും മൊബൈലിൽ പകർത്തിയ ശേഷമാണ് നാട്ടുകാർ ഇയാളെ പൊലീസിനു കൈമാറിയത്. പ്രവാചകനെ അപമാനിച്ചെന്ന ആരോപണമുയർന്ന, കമലേഷ് തിവാരിയെ കൊന്നാൽ 51 ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് പ്രഖ്യാപിച്ച് മുൻപും വാർത്തകളിൽ ഇടംപിടിച്ചയാളാണ് 40കാരനായ ഈ ഇമാം.
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ വീട്ടമ്മയെ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ബിജ്‌നോർ സിറ്റി ജുമാ മസ്ജിദിലെ മുഖ്യഇമാമായ മൗലാന അൻവറുൽ ഹക്കിനെതിരെ കേസെടുത്തത്. ആഗസ്റ്റ് 19നാണ് ബലാത്സംഗത്തിനിടെ ഇമാമിനെ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്ന് പിടികൂടിയത്. 30കാരിയായ യുവതിയെ ശരീരത്തിൽ കൂടിയ ദുഷ്ടശക്തിയെ ഒഴിപ്പിക്കാനെന്ന പേരിൽ ഒറ്റയ്ക്ക് വിളിച്ച് പീഡിപ്പിക്കുകയായിരുന്നു. അതിന് പിന്നാലെ വീട്ടിലെത്തി വീണ്ടും പീഡിപ്പിക്കുന്നതിനിടെയാണ് ഇമാമിനെ കയ്യോടെ പിടികൂടിയത്. കൃത്യത്തിനിടെ ഇമാമിനെ പിടികൂടുന്ന ദൃശ്യങ്ങൾ യൂട്യൂബിലും സജീവമായി പ്രചരിക്കുന്നുണ്ട്.
ഒരു മാസത്തിലധികമായി അസുഖ ബാധിതയായ യുവതിയെ ഭർത്താവാണ് ഹക്കിനടുത്ത് എത്തിച്ചത്. ഭാര്യ പിശാചിന്റെ പിടിയിലാണെന്നും, ഹരിദ്വാറിലെ കലിയാർ ദർഖയിലെത്തിച്ച് പ്രാർത്ഥന നടത്തിയാലേ ഭേദമാകൂ എന്നും ഇമാം ഭർത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. അങ്ങനെ മൂവരും ഹരിദ്വാറിലേക്ക് പോയി. ഇവർ താമസിക്കുന്ന ഹോട്ടലിൽ യുവതിയെ ഇമാമിന്റെ മുറിയിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ആദ്യമായി യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. ഭർത്താവിനോട് പറയരുതെന്ന് സ്ത്രീയെ ഇമാം ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഹരിദ്വാറിൽ നിന്ന് തിരിച്ചെത്തിയ ശേഷം, ഹക്ക് വീണ്ടും ഭർത്താവില്ലാത്ത സമയത്ത് യുവതിയുടെ വീട്ടിലെത്തി. സഹായിയെ പുറത്ത് കാവൽ നിർത്തി അകത്ത് കയറിയ ഇമാം വീണ്ടും യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഇതിനിടയിൽ വീട്ടിലെത്തിയ ഭർത്താവിനെ സഹായി തടഞ്ഞെങ്കിലും, വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുമ്പോളാണ് ബലാത്സംഗ രംഗം ഭർത്താവ് കാണുന്നത്. ഒച്ചവെച്ച് ആളെക്കൂട്ടിയ ഭർത്താവ്, ഇമാമിനെ മർദിക്കുകയും ചെയ്തു. ചിലരീ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു.
പോലീസിൽ പരാതിപ്പെട്ടിരുന്നില്ല, യുവതിയും ഭർത്താവും. ദൃശ്യങ്ങളുടെ പേടിയിൽ, ഇമാം ഭർത്താവിനും നാട്ടുകാരിൽ ചിലർക്കുമെതിരെ കള്ളക്കേസ് കൊടുക്കുകയായിരുന്നു. ഈ കേസ് അന്വേഷിച്ച പോലീസാണ് സംഭവത്തിന് പിന്നിലെ സത്യം കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് പോലീസ് വിധേയയാക്കി. ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും , നാട്ടുകാരുടെ മൊബൈൽ ദൃശ്യങ്ങളും ഹക്കിനെ പിടികൂടാൻ പോലീസിനെ സഹായിച്ചു. അതേസമയം തന്നെ കുടുക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി മൗലാന അൻവറുൽ ഹക്കും രംഗത്തെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top