നിര്‍മ്മാതാവ് വൈശാഖ് രാജനെതിരെ ലൈംഗികാരോപണ പരാതി. യുവ നടിയുടെ പരാതിയില്‍ വൈശാഖ് രാജനെതിരെ പൊലീസ് കേസെടുത്തു. സിനിമയില്‍ അവസരം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് തൃശൂര്‍ സ്വദേശിനിയായ യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. നിരവധി മലയാള സിനിമകള്‍ നിര്‍മിച്ചിട്ടുള്ള നിര്‍മാതാവാണ് വൈശാഖ് രാജന്‍. തൃശൂര്‍ സ്വദേശിനിയായ 25 കാരിയായ നടിയാണ് വൈശാഖിനെതിരെ പരാതി നല്‍കിയിരിക്കുന്നത് .
അറസ്റ്റിനു മുന്നോടിയായി നടിയുടെ പരാതിയില്‍ പറഞ്ഞ ചില കാര്യങ്ങളിലുള്ള നിജസ്ഥിതി കൊച്ചി പൊലീസ് അന്വേഷിക്കുകയാണ്. സംശയങ്ങള്‍ നീങ്ങിയാല്‍ ലൈംഗിക പീഡന പരാതിയില്‍ വൈശാഖ് രാജന്‍ അറസ്റ്റിലാകും. നടിയുടെ പരാതി ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് ലൈംഗിക പരാതിയുടെ വാര്‍ത്ത പുറത്തുവന്നത്. ഇതോടെ ഒതുക്കിത്തീര്‍്കകാനുള്ള ശ്രമങ്ങള്‍ക്ക് വിരാമം വരുകയായിരുന്നു.
ഒരു നടി താന്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പരാതി നേരിട്ട് നല്‍കിയിട്ടും എഫ്‌ഐആര്‍ നല്‍കാത്തതില്‍ പൊലീസിന് നേരെ വിമര്‍ശനവും ശക്തമായിരുന്നു. പ്രമുഖ നടന്‍ ദിലീപ് നടീയെ ആക്രമിച്ച കേസില്‍ അകത്തായതിനെ തുടര്‍ന്ന് അതേ കുരുക്ക് വീഴുന്ന മലയാള സിനിമയിലെ രണ്ടാമത് പ്രമുഖനാണ് വൈശാഖ് രാജന്‍. ഈ ബലാത്സംഗക്കേസ് ഒതുക്കി തീര്‍ക്കാന്‍ വളരെ ശക്തമായ സമ്മര്‍ദ്ദമാണ് പൊലീസിന് നേര്‍ക്ക് വന്നത്.
ഒരു ഘട്ടത്തില്‍ ഈ പരാതി തൊടാന്‍ പോലും കഴിയുമോ എന്ന സംശയവും കൊച്ചി നോര്‍ത്ത് പൊലീസില്‍ ശക്തമായിരുന്നു. പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും എന്നുറപ്പായതോടെ മുന്‍പ് ദിലീപ് അനുഭവിച്ച അതേ മാനസിക അവസ്ഥയിലേക്ക് വൈശാഖ് രാജനും കൂടി നീങ്ങുകയാണ്. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ യുവതിയുടെ കയ്യിലുണ്ട്. അത് ശക്തമായ തെളിവാകും. അതേസമയം യുവതി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡഡ് ഭാഗങ്ങള്‍ നിര്‍മ്മാതാവിന്റെ കയ്യിലുണ്ട്. ഈ സംഭാഷണങ്ങള്‍ക്ക് ഒരു ബ്‌ളാക്ക് മെയില്‍ ചുവയുണ്ട്. അതുകൊണ്ട് തന്നെയാണ് എഫ്‌ഐആര്‍ പൊലീസ് വൈകിപ്പിച്ചത്.
യുവതിയുടെ കയ്യിലുള്ള ദൃശ്യങ്ങള്‍ ലൈംഗിക പീഡനത്തിന് തെളിവാണ്. അതുപ്രകാരം പൊലീസിന് മേല്‍ നടപടികള്‍ സ്വീകരിക്കാം. പക്ഷെ സംഭാഷണ ശകലങ്ങള്‍ ശ്രവിക്കുമ്പോള്‍ ബ്‌ളാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമവുമുണ്ട്. ലൈംഗിക പീഡനത്തിന്റെ പേരില്‍ നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തി പണം വസൂലാക്കാനുള്ള ശ്രമം നടി നടത്തിയോ എന്നാണു പൊലീസ് പരിശോധിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഈ കേസില്‍ പ്രത്യേക പരിഗണനകള്‍ നല്‍കാത്തതിനാല്‍ നടപടികള്‍ സ്വാഭാവികമായും വൈകിയിരുന്നു. ഇതിനിടയില്‍ വാദികള്‍ക്ക് വേണമെങ്കില്‍ ഈ കേസില്‍ ഒത്തുതീര്‍പ്പ് നടത്താം. അല്ലെങ്കില്‍ സംഭവം അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം നടപടികള്‍ സ്വീകരിക്കാം. ഇതാണ് പൊലീസ് ഈ കേസില്‍ സ്വീകരിച്ച നിലപാട്. പക്ഷെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ഇല്ലാ എന്ന വാശിയിലാണ് നടി. താന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കണം എന്നാണു നടിയുടെ വാദം.
പച്ചയായ ലൈംഗിക ആരോപണം ഉന്നയിച്ചാണ് നടി പ്രമുഖ നിര്‍മ്മാതാവിനെതിരെ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊലിസ് നീങ്ങുന്നതിനാല്‍ ഈ കേസില്‍ സിനിമാ ലോകത്തിനു ആശങ്കയുണ്ട്. ദിലീപിന് പുറമെ മറ്റൊരു സിനിമാ പ്രമുഖന് കൂടി വിലങ്ങു വീഴുന്നത് പൊതുവെ മോശമായ മലയാള സിനിമയുടെ ഇമേജ് കൂടുതല്‍ മോശമാക്കും എന്നതിലാണ് സിനിമാ ലോകത്ത് ആശങ്കകള്‍ ശക്തമാകുന്നത്. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് കതൃക്കടവിലെ ഫ്‌ളാറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുഞ്ചാക്കോ ബോബനും അനു സിതാരയും മുഖ്യ വേഷങ്ങള്‍ അവതരിപ്പിച്ച ‘ജോണി ജോണി യെസ് അപ്പ’യാണ് വൈശാഖ് രാജന്‍ ഏറ്റവും ഒടുവില്‍ നിര്‍മ്മിച്ച ചിത്രം. മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, സീനിയേഴ്‌സ്, പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍, ഐ ലൗ മി, റിങ് മാസ്റ്റര്‍, കസിന്‍സ്, വെല്‍ക്കം ടു സെന്‍ട്രല്‍ ജെയില്‍, ഫുക്രി, റോള്‍ മോഡല്‍സ്, ചങ്ക്സ്, മാര്‍ളിയും മക്കളും എന്നിവയാണ് മറ്റ് സിനിമകള്‍.