
മണ്ണാര്‍ക്കാട്: കൗണ്‍സിലിങ്ങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ചാനല്‍ അവതാരകന്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് തോരാപുരത്തെ കരിക്കപ്പുറത്ത് വീട്ടില്‍ കെ.പി. ജിഷാദിനെയാണ് എസ്.ഐ. അരുണ്‍കുമാറും സംഘവും അറസ്റ്റുചെയ്തത്. മണ്ണാര്‍ക്കാട്ടെ അഞ്ചോളം ആശുപത്രികളിലും ചെര്‍പ്പുളശ്ശേരിയിലുമെല്ലാം കൗണ്‍സലിങ്ങ് പ്രാക്ടീസ് നടത്തിയിരുന്ന ആളാണ് ജിഷാദ്.
പ്രാദേശിക ചാനലുകളില്‍ അവതാരകന്‍ ആയും പ്രവര്‍ത്തിച്ച് വരികയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കൗണ്‍സലിങ്ങിനെത്തിയ പെണ്‍കുട്ടിയെ 2015മുതല്‍ പീഡിപ്പിച്ചിരുന്നു. കൗണ്‍സലിങ്ങിനെത്തിയ പെണ്‍കുട്ടിയെ ലാപ്ടോപ്പില്‍ അശ്ലീലചിത്രങ്ങള്‍ കാണിക്കുകയും 2018 സെപ്റ്റംബര്‍ മാസത്തില്‍ പലതവണ മണ്ണാര്‍ക്കാട് തോരാപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായുമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.