കാഞ്ഞങ്ങാട്: ബാലികയെ പീഡിപ്പിച്ച പച്ചക്കറി വ്യാപാരി അറസ്റ്റില്‍ . ശാരീരികാസ്വസ്ഥതയെത്തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ 12കാരി ഗര്‍ഭിണിയെന്നു മനസിലായി .അന്യോഷണത്തില്‍ നാടോടി ബാലികയെ പീഡിപ്പിച്ചത് പച്ചക്കറി വ്യാപാരി അറസ്റ്റിലായത് .പെരിയയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ആയമ്പാറയിലെ മുരളീധരനെ(42)യാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. പെരിയ ബസാറില്‍ ടെന്റ് കെട്ടി താമസിക്കുന്ന നാടോടിസംഘത്തിലെ 12വയസുകാരിയായ ബാലികയാണ് പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായത്.
കര്‍ണാടകയിലെ ശിവമോഗയില്‍ നിന്നും എത്തപ്പെട്ട നാടോടിസംഘം വര്‍ഷങ്ങളായി കാസര്‍ഗോടിന്റെ പലഭാഗത്തായാണ് ജീവിക്കുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയ്ക്ക് ശാരീരികാസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി മൂന്നു മാസം ഗര്‍ഭിണിയാണെന്നു തെളിയുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയും സമിതിയുടെപരാതിയില്‍ ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസം ബേക്കല്‍ എസ്.ഐ വി.കെ.വിശ്വംഭരന്‍ പ്രതിയെ അറസ്റ്റു ചെയ്തു. ഹോസ്ദുര്‍ഗ് ജുഡീഷ്യ്ല്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. മുമ്പ് മുരളീധരന്റെ കടയുടെ സമീപത്താണ് പെണ്‍കുട്ടിയും അമ്മയും ടെന്റ് കെട്ടി താമസിച്ചിരുന്നത്. ഇക്കാലളവില്‍ ഇയാള്‍ പലതവണ ബാലികയെ പീഡനത്തിനിരയാക്കിയെന്നാണ് വിവരം.