മാനഭംഗത്തിനിരയായ യുവതി ദയാവധത്തിനായി രാഷ്ട്രപതിക്ക് മുന്നില്‍

ന്യൂഡല്‍ഹി: ബന്ധുവും സേനാ വിഭാഗത്തില്‍ ഉദ്യോഗസ്ഥനുമായ വ്യക്തിയാല്‍ മാനഭംഗത്തിനിരയായ യുവതി മൂന്നു മാസമായി തനിക്ക് നീതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ദയാവധത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടു. ബീഹാറിലെ അര്‍വാള്‍ ജില്ലയിലെ സഫ്‌ളാപൂര്‍ ഗ്രാമവാസിയായ ഇരുപതുകാരിയാണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്. താന്‍ സമര്‍പ്പിച്ച പരാതിയില്‍ പോലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും അന്വേഷണത്തില്‍ ഉണ്ടായ കെടുകാര്യസ്ഥത മൂലം കുറ്റം ആരോപിക്കപ്പെട്ട വ്യക്തി സ്വതന്ത്രനായി ഇന്നും നടക്കുകയാണെന്നും യുവതി കത്തിലൂടെ രാഷ്ര്ടപതിയെ അറിയിച്ചു.

കഴിഞ്ഞ ഒകേ്ടാബര്‍ 22നാണ് തന്റെ പിതാവിന്റെ ബന്ധുവും സേന വിഭാഗത്തില്‍ ഉദ്യോഗസ്ഥനുമായ വ്യക്തിക്കെതിരെ പീഡനക്കുറ്റത്തിന് പരാതി നല്‍കിയത്. വൈദ്യ പരിശോധനയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. അര്‍വാളിലെ സ്ത്രീകള്‍ക്കു മാത്രമായുള്ള പ്രത്യേക പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ഒകേ്ടാബറിലാണ് പരാതി നല്‍കിയിരുന്നത്. പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ഒകേ്ടാബര്‍ 22നായിരുന്നു. ബീഹാറിനു പുറത്ത് ജോലി ചെയ്യുന്ന ബന്ധുവിന്റെ കുടുംബം തന്നെയും തന്റെ കുടുംബത്തെയും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും കത്തില്‍ പറയുന്നു. പരാതിയുമായി യുവതി കയറിയിറങ്ങാത്ത വാതിലുകളില്ലെന്ന് യുവതിയുടെ ഒരു ബന്ധു പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു ദയാവധ ഹര്‍ജി രാഷ്ര്ടപതിക്ക് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top