എലികള്‍ പലതും നശിപ്പിക്കുന്നത് വാര്‍ത്തയായിട്ടുണ്ട്. സര്‍ക്കാര്‍ രേഖകള്‍, തൊണ്ടിമുതലുകള്‍ അങ്ങനെ പലതും. ഇത്തവണ എലികള്‍ നശിപ്പിച്ച വാര്‍ത്ത വന്നത് ബീഹാറില്‍ നിന്നാണ്. പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന 200 ബിയര്‍ കാനുകള്‍ കാലിയയതിന്റെ കുറ്റക്കാര്‍ എലികളാണെന്ന് ഉദ്യോഗസ്ഥര്‍. ബിഹാറിലെ കയ്മുര്‍ ജില്ലയില്‍ സൂക്ഷിച്ചിരുന്ന ബിയറുകളാണ് എലികള്‍ വറ്റിച്ചത്. തിങ്കളാഴ്ചയാണ് സംഭവം പുറത്തുവരുന്നത്. പിടിച്ചെടുത്ത മദ്യം നശിപ്പിക്കാനുള്ള നടപടിക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് കാലിക്കുപ്പികള്‍ കണ്ടത്.
എല്ലാ ബിയര്‍ കുപ്പികളുടെ മുകളിലും തുളവീണ അവസ്ഥയിലായിരുന്നു. ബിയര്‍ സൂക്ഷിച്ച കാര്‍ബോര്‍ഡ് പെട്ടികള്‍ പൊട്ടിച്ചപ്പോള്‍ കുപ്പികളുടെ മുകളില്‍ വലിയ തുളകളാണ് കണ്ടത്. ഇങ്ങനെ തുളയിട്ടതോടെ ബിയര്‍ ചോര്‍ന്നു പോയതാകാമെന്നാണ് വിലയിരുത്തുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഇത് ആദ്യമായിട്ടല്ല ബിഹാറിലെ ബിയര്‍ എലി കട്ടുകുടിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പൊലീസ് പിടിച്ചെടുത്ത 11,584 ബിയര്‍ കുപ്പികളായിരുന്നു സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം കാലിയായി.