പ്രമുഖ ഹിന്ദുമഹാസഭ നേതാവ് സ്വാമി ചക്രപാണിയെ യുവതിയെന്ന് തെറ്റിധരിപ്പിച്ച് ഫോണ്‍ ചെയ്തവര്‍ സ്വാമിയുടെ ആവശ്യം കേട്ട് ഞെട്ടി. കേരളത്തിനെതിരെ സംസാരിച്ച സ്വാമിയെ പരീക്ഷിക്കാന്‍ കേരള സൈബര്‍ വാരിയേഴ്‌സാണ് സ്വാമിയെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് സംസാരം ആരംഭിച്ചത്. എന്നാല്‍ സംസാരം മുറുകവെ ചക്രപാണി അശ്ലീല വീഡിയോ ആവശ്യപ്പെട്ടു. സൈബര്‍ വാരിയേഴ്‌സ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്.
പെണ്‍കുട്ടിയായി നടിച്ച് ചക്രപാണിയോട് ചാറ്റ് ചെയ്തപ്പോളാണ് അശ്ലീല വീഡിയോ അയിച്ച് കൊടുക്കാന്‍ ചക്രപാണി ആവശ്യപ്പെട്ടത്. ആവശ്യപ്പെടുന്ന വീഡിയോയും സൈബര്‍ വാരിയേഴ്സ് പുറത്ത് വിട്ടു. ചക്രപാണി ഔദ്യോഗികമായി ഹിന്ദു മഹാസഭയുടെ വെബ്സൈറ്റില്‍ നല്‍കിയ നമ്പറിലേക്കാണ് കേരള സൈബര്‍ വാരിയേഴ്സ് വാട്ട്സാപ്പ് സന്ദേശം അയച്ചത്.
ഇതിന്റെ വീഡിയോയും, സ്‌ക്രീന്‍ഷോട്ടുകളും സൈബര്‍ വാരിയേഴ്സ് പുറത്ത് വിട്ട വീഡിയോയിലുണ്ട്. സന്ദേശം ആയിച്ച ഉടനെ ഡിലീറ്റ് ചെയ്യുന്നത് കൊണ്ട് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ബുദ്ധിമുട്ടിയതായും വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ ചക്രപാണിയെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.