ഓവിയ പ്രേമിച്ച പോലെ കളിക്കണമെന്ന് ശ്രീനിഷ് ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്; അവന്‍ പ്രേമനാടകം നടത്തിയില്ലെങ്കില്‍ ആദ്യ ആഴ്ചകളില്‍ തന്നെ പുറത്തായേനെ; ബിഗ്‌ബോസ് രഹസ്യങ്ങള്‍ പുറത്താക്കി അനൂപ്

ബിഗ് ബോസിന്റെ ഫൈനല്‍ അടുത്ത ആഴ്ചയാണ്. ഫൈനല്‍ കളത്തിലിപ്പോള്‍ അരിസ്‌റ്റോ സുരേഷ്, അതിദി, ശ്രീനിഷ് എന്നിവര്‍. ശക്തരായ മത്സരാര്‍ത്ഥികളും ഗെയിമിന്റെ ശ്രദ്ധാ കേന്ദ്രങ്ങളുമായ പേളി, അര്‍ച്ചന, സാബു, ഷിയാസ് എന്നിവര്‍ എലിമിനേഷനിലാണ്. ശക്തരായ മത്സരാര്‍ത്ഥികളില്‍ ആരു പുറത്താകും എന്ന ചൂടുള്ള ചര്‍ച്ച നടക്കുകയാണ്. ഈ സാഹചര്യത്തില്‍, എലിമിനേഷനിലൂടെ പത്താമത്തെ ആഴ്ച പുറത്തുപോയ അനൂപ് ചന്ദ്രന്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.

അനൂപിന്റെ വാക്കുകള്‍:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീനിഷ് വളരെ ദുര്‍ബലനായ ഒരു മത്സരാര്‍ത്ഥിയാണ്. അവന്‍ ആദ്യമേ അവിടെ പറയുമായിരുന്നു ഓവിയ പ്രേമിച്ച പോലെ കളിക്കണം. അതിനായി പേളിയെ പ്രേമിക്കാന്‍ പോകുകയാണ് എന്നൊക്കെ. പേളിയുമായി അവന്‍ പ്രേമനാടകം നടത്തിയില്ലെങ്കില്‍ ആദ്യ ആഴ്ചകളില്‍ തന്നെ അവന്‍ പുറത്തായേനെ. ടാസ്‌ക്ക് പോലും മര്യാദക്ക് ചെയ്യില്ല. വെറും പ്രേമം കൊണ്ട് മാത്രം അതിജീവിച്ചു.

ആദ്യം അഭിനയിച്ചെങ്കിലും ഇപ്പോ രണ്ടാളും തമ്മില്‍ പ്രേമമാണെന്ന് തോന്നുന്നു. എന്നാല്‍ വെറുമൊരു റിയാലിറ്റി ഷോ ജയിക്കാന്‍ വേണ്ടി ഇങ്ങനൊക്കെ ചെയ്യുന്നത് വളരെ തരാം താണ രീതിയാണ്. ഗെയിമില്‍ ജയിക്കുമ്പോള്‍ ജീവിതത്തില്‍ ചിലയിടത്ത് തോറ്റു പോകും. ജയവും തോല്‍വിയും വിലയിരുത്തുന്നതില്‍ ഓരോരുത്തര്‍ക്കുമുള്ള വ്യത്യാസമാവാം ചിലരെ കൊണ്ട് ഇങ്ങനൊക്കെ ചെയ്യിപ്പിക്കുന്നത്. ചില തോല്‍വികളും ചിലപ്പോള്‍ വലിയ വിജയമാണ്. ആത്മാഭിമാനം പണയം വച്ച് ഒരു ഗെയിം വിജയിച്ചിട്ട് എന്ത് കാര്യം?

ശ്രീ നാരായണ ഗുരു പറഞ്ഞിട്ടുണ്ട് , അനീതിയുടെ പക്ഷം ചേര്‍ന്ന് സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ നല്ലത് നീതിയുടെ പക്ഷം ചേര്‍ന്ന് പോരാടി മരിക്കുന്നതാണ് നല്ലതെന്നു. അതാണ് എന്റെയും നിലപാട്.

അത് കൊണ്ടാണ് എനിക്ക് ബഷീറിനെ ഇത്രയധികം ഇഷ്ടം. അവന്‍ വളരെ സത്യസന്ധനായ ഒരു വ്യക്തിയാണ്. അവന്‍ എത്ര കല്യാണം കഴിച്ചാലും അതെന്റെ വിഷയമല്ല. അവരാരും കടത്തിണ്ണയില്‍ തെണ്ടുന്നില്ല. അവന്റെ കൂടെ വീട്ടിലാണ് താമസിക്കുന്നത്.

ബഷീര്‍,സാബു , സുരേഷേട്ടന്‍ എന്നിവര്‍ എനിക്ക് അവിടെ നിന്നും കിട്ടിയ നല്ല ബന്ധങ്ങളാണ്. ഇങ്ങനെയുള്ള ഗ്രൂപ്പിസവും ഒത്തുകളിയും ഒക്കെ കാരണം ശക്തയായ മത്സരാര്‍ത്ഥിയായ രഞ്ജിനിയൊക്കെ പുറത്തു പോയി. ഞാനൊക്കെ പുറത്തായത് കൃത്യ സമയത്താണ്. എനിക്ക് പേളിയുമായുള്ള അടി കഴിഞ്ഞപ്പോ മുതല്‍ പിന്നീടവിടെ ഒരു നിമിഷം നില്‍ക്കാന്‍ വയ്യായിരുന്നു. അത്രക്കും ഹൃദയത്തില്‍ മുറിവേറ്റു.

ഞാനും സുരേഷേട്ടനുമൊക്കെ ഇത്തരമൊരു ഷോയുടെ എന്റര്‍ടൈനിംഗ് പാര്‍ട്ട് ആണെന്നാണ് എന്റെ തോന്നല്‍. കളി ഒന്ന് തട്ടില്‍ കയറിയാല്‍ ഞങ്ങളെയൊക്കെ ഒഴിവാക്കണം. അല്ലാതെ രഞ്ജിനിയെ പോലുള്ളവരെയൊക്കെ പുറത്താക്കുന്നത് ശരിയല്ല.

യഥാര്‍ത്ഥത്തില്‍ ബിഗ് ബോസ് വിജയിയാവാന്‍ യോഗ്യന്‍ സാബുവാണ്. കാരണം സാബുവിന് അസാധ്യ വിവരമാണ് എല്ലാത്തിനെ കുറിച്ചും. എന്തിലും കൃത്യമായ നിലപാടുണ്ട്. തെറ്റായാലും ശരിയായാലും ഏത് വിഷയത്തിലും വ്യക്തതയുണ്ട്. മാനുഷിക മൂല്യം വിട്ടൊരു കളി സാബുവിനില്ല. ടാസ്‌ക്കുകളൊക്കെ ചെയ്യും. വിജയിയാവുന്ന വ്യക്തി സമൂഹത്തിനു മുന്നില്‍ ഇത്തരത്തില്‍ ഉയര്‍ത്തി കാണിക്കാന്‍ കഴിയുന്ന വ്യക്തിയാവണമെന്നാണ് എന്റെ അഭിപ്രായം. സാബു ശക്തനായ മത്സരാര്‍ത്ഥിയുമാണ്.

എന്നാല്‍ സംഭവിക്കാന്‍ പോകുന്നത് ഷിയാസ് വിജയിക്കുന്നതാണെന്നു തോന്നുന്നു. അവന്റെ തമാശയും കളിയും പൊട്ടത്തരവും ‘അയ്യോ പാവം’ ഭാവവും ദാരിദ്ര്യം നിറഞ്ഞ കഥകളുമൊക്കെ അവനെ പ്രേക്ഷകര്‍ക്കിടയില്‍ പോപ്പുലര്‍ ആക്കിയിട്ടുണ്ടെന്നു തോന്നുന്നു. ഇപ്പോഴത്തെ എലിമിനേഷന്‍ കണ്ടിട്ട് അങ്ങനെയൊരു കളിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് തോന്നുന്നു. ഇത്തവണ ചിലപ്പോള്‍ സാബുവും അര്‍ച്ചനയും പുറത്തു പോയേക്കാം. പേളിക്ക് പി ആര്‍ ഏജന്‍സി വോട്ട് ചെയ്യും. ഷിയാസ് വിജയിയുമാവും.

ബിഗ് ബോസില്‍ നിന്നിറങ്ങിയപ്പോള്‍ ഉണ്ടായ ഒരു മാറ്റം ഒരുപാട് കുടുംബ പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കാന്‍ തുടങ്ങിയെന്നതാണ്. എനിക്ക് ഒരു റഫ് ആന്‍ഡ് ടഫ് ഇമേജായിരുന്നു അതിനു മുന്‍പ്. ആരും അങ്ങനെ അടുക്കില്ലായിരുന്നു. കഴിഞ്ഞ ദിവസം അച്ഛനേം കൊണ്ട് ആശുപത്രിയില്‍ പോയപ്പോ കുറെ സ്ത്രീകള്‍ സംസാരിക്കാന്‍ ഓടി വന്നു. അതിലൊരു സ്ത്രീ എന്നെ കെട്ടിപിടിച്ചു കവിളില്‍ ഒരുമ്മ തന്നു. ഞാനിങ്ങനെ എന്ത് പറയണെമെന്നറിയാതെ നില്‍ക്കുമ്പോ അച്ഛന്‍ പറഞ്ഞു. തൂത്തു കളയേണ്ട, അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് എന്ന്.സത്യത്തില്‍ സന്തോഷം തോന്നി. ബിഗ് ബോസിലൂടെ ഞാന്‍ എന്ന വ്യക്തി എന്താണെന്നു എല്ലാര്‍ക്കും അറിയാന്‍ കഴിഞ്ഞു. അവരെന്നെ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ഇപ്പോ സ്‌നേഹിക്കുന്നു.

Top