രഹന ഫാത്തിമയുടെ മലകയറ്റത്തിന് പിന്നില്‍ ഗൂഢാലോചന?? ബിജെപി നേതാവ് സുരേന്ദ്രനും രഹന ഫാത്തിമയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച്ച

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വനിതാ ആക്ടിവിസ്റ്റ് റഹന ഫാത്തിമക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രശ്മി നായര്‍ രംഗത്ത്. രഹനയുടെ ശബരിമലയാത്രയ്ക്ക പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന തരത്തിലാണ് രശ്മി നായര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. രഹന ഫാത്തിമ ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി പല തവണ കൂടിക്കാഴ്ച നടത്തിയതായി നേരിട്ട് അറിയാം എന്നാണ് രസ്മി നായര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ രഹന ഫാത്തിമ കെ. സുരേന്ദ്രനുമായി മംഗലാപുരത്ത്ു വച്ച് പല തവണ കൂടിക്കാഴ്ച നടത്തിയ വിവരം അറിയാമെന്നാണ് രശ്മി നായര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ശബരിമലയില്‍ പ്രവേശിക്കാനുള്ള ഹരനയുടെ ശ്രമത്തിനെതിരെ മുസ്ലീങ്ങളടക്കം രംഗത്ത് വന്നിരുന്നു. കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ മാത്രമേ ഇതിലൂടെ സാധിക്കൂ എന്നാണ് വിലയിരുത്തുന്നത്. ഈ ശ്രമത്തിന് പിന്നില്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ പങ്കും അന്വേഷിക്കണമെന്ന് രശ്മി നായര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ കെ. സുരേന്ദ്രന്റെ രണ്ട് വര്‍ഷം മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ രഹന ഫാത്തിമയെ ടാഗ് ചെയ്ത് ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനെക്കുറിച്ചെഴുതിയ പോസ്റ്റും പുറത്ത് വന്നിരിക്കുകയാണ്. ഇനനലെ പമ്പയില്‍ വന്ന് തങ്ങിയ വനിത മാദ്ധ്യമ പ്രവര്‍ത്തകയുടെ ഒപ്പം രഹന ഫാത്തിമ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് കാലത്ത് മല കയറാന്‍ ഐജി ശ്രീജിത്തിനൊപ്പം ഇവരും പ്രത്യക്ഷപ്പെടുകയായിരുന്നു. ആകെ നിഗൂഢമായി നിലനില്‍ക്കുന്ന ഒരു വിഷയമായി മാറിയിരിക്കുകയാണ് രഹന ഫാത്തിമയുടെ മല കയറ്റം.

രശ്മി നായരുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ശബരിമല വിഷയത്തിൽ ഒരു കലാപത്തിൽ കുറഞ്ഞ ഒന്നും സംഘപരിവാർ ലക്ഷ്യം വയ്ക്കുന്നില്ല എന്ന് വിധി വന്ന ദിവസം തന്നെ ഞാൻ പറഞ്ഞിരുന്നു. അയ്യപ്പ വേഷത്തിൽ പാതി ശരീരം പുറത്തു കാണിച്ചു ആ സ്ത്രീയുടെ ഫോട്ടോ വന്ന ദിവസം അതിനു വേണ്ടി സംഘപരിവാർ കൊട്ടേഷൻ എടുത്ത മുസ്ലീം പ്രൊഫൈലുകളെ വേണ്ട രീതിയിൽ തിരിച്ചറിഞ്ഞാൽ സമൂഹത്തിനു നന്ന് എന്നും പറഞ്ഞിരുന്നു. കടകംപള്ളി സുരേന്ദ്രൻ ഇന്ന് പറഞ്ഞത് തന്നെ അന്നും ഞാൻ പറഞ്ഞിരുന്നു ശബരിമല ആക്ടിവിസ്റ്റുകൾക്കു DJ പാർട്ടി നടത്താനുള്ള ഇടമല്ല. ഈ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയ സഖാവ് കടകംപള്ളി സുരേന്ദ്രന് അഭിവാദ്യങ്ങൾ.

ഇനി അന്ന് പറയാത്ത ഗൗരവമുള്ള ചില കാര്യങ്ങൾ പറയാം. രഹന ഫാത്തിമ എന്ന കേന്ദ്ര സർക്കാർ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്പെയിസുകൾക്കുള്ളിൽ കയറി അതിനെ അശ്ലീല വൽക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷൻ പലതവണ ഇവർ ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ശബരിമല വിഷയത്തിൽ ഒരു വർഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതൽ മലകയറ്റം വരെയുള്ള സംഭവങ്ങൾ. അയ്യപ്പഭക്തരെ മുസ്ലീങ്ങൾ വെട്ടി പരിക്കേൽപ്പിക്കുന്നു എന്ന ജനം TV വാർത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേർത്ത് വായിക്കണം. ഈ ഗൂഢാലോചനയിൽ സംസ്ഥാന പോലീസ് ഫോഴ്‌സിലെ ക്രിമിനൽ ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഉള്ള IG ശ്രീജിത്തിന്റെ പങ്കും സർക്കാർ അന്വേഷിക്കണം.

മത തീവ്രവാദത്തെ മുഖാമുഖം നേരിടുന്ന സിപിഎം നും സർക്കാരിനും ഒപ്പം നിരുപാധികം കേരളം നിൽക്കണം.

Top