ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഇടങ്ങളില്‍ ഇനിമുതല്‍ ഭൂമി പൂജയും മറ്റ് ഹോമങ്ങളും നിരോധിച്ചു. മതപരമായ പൂജകളോ മറ്റ് ആചാരങ്ങളോ നടത്തുന്നത് തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നടത്തി വന്നിരുന്ന ബ്രാഹ്മണ ആചാരങ്ങള്‍ നിര്‍ത്തലാകുന്നത്. നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ആയിരുന്നു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നവരാത്രി ആഘോഷങ്ങള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നിരുന്നതായി സിംപ്ലിസിറ്റി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര അറിയിപ്പില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ആഡീഷണല്‍ കമ്മീഷ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2010 ല്‍ ബേസിന്‍ ബ്രിഡ്ജ് പൊലീസ് സ്റ്റേഷനില്‍ ആയുധ പൂജ നടത്തിയതിനെതിരെ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം അന്ന് പ്രതിഷേധം നടത്തിയിരുന്നു.