ഹൈന്ദവ സമൂഹം സര്‍ക്കാരിന്റെ കറവപ്പശുക്കളാവാന്‍ നിന്ന് കൊടുക്കരുതെന്ന് ശശികല ടീച്ചര്‍

തൃശൂര്‍ : ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കയറാമെന്ന സുപ്രീം കോടതി ഉത്തരവിനോട് പ്രതിഷേധമറിയിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍. ശബരിമല വിധി നടപ്പിലാക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആവേശം കാണിക്കുന്നത് വരുമാനം മാത്രം ഉന്നംവെച്ചാണെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകള്‍ കൂടി എത്തുമ്പോള്‍ അധിക വരുമാനം ലഭിക്കും. എന്നാല്‍ ഇതിന് ഹൈന്ദവ സമൂഹം നിന്നുകൊടുക്കരുതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. തൃശൂരില്‍ സംഘടിപ്പിച്ച സദ്ഭാവനാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

എന്നാല്‍ കേരളത്തിലെ ഹൈന്ദവ സമൂഹം ഇനികേരളത്തിലെ ദേവസ്വംബോര്‍ഡുകളുടെ കറവപ്പശുക്കളാകാന്‍ തയാറല്ല. കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കറവപ്പശുവായി മാറിയിരിക്കുകയാണ് ശബരിമലക്ഷേത്രം. പാറമേക്കാവ്ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍ അദ്ധ്യക്ഷത വഹിച്ചു.യോഗി കൃഷ്ണാനന്ദ ഗിരി സ്വാമിജി ഉദ്ഘാടനം നിര്‍വഹിച്ചു.ആര്‍.എസ്.എസ് മഹാനഗര്‍ സംഘചാലക് ശ്രീനിവാസന്‍,ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി പി.ആര്‍ ഉണ്ണി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലന്‍ പണിക്കശ്ശേരി, മണി വ്യാസപീഠം, അഡ്വ. സഞ്ജയ്, മധു കുറ്റുമുക്ക്, സരള ബാലന്‍, രാമദാസമേനോന്‍ എന്നിവര്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top