പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണ്: രഞ്ജിനി ഹരിദാസ്

പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണെന്നും രഞ്ജിനി പറയുന്നു. ‘ഫെമിനിസത്തിന്റെ അര്‍ത്ഥമെന്തെന്ന് ആര്‍ക്കുമറിയില്ല. പുരുഷനേക്കാള്‍ നല്ലതാണ് സ്ത്രീ എന്നതല്ല ഫെമിനിസം. ആണിന് ആണിന്റേതും പെണ്ണിന് പെണ്ണിന്റേതുമായ സവിശേഷതകളുണ്ട്. ആണിനേപ്പോലെ ശാരീരിക കരുത്ത് ഒരു സ്ത്രീക്കുണ്ടാകണമെന്നില്ല. നൂറിലൊരു സ്ത്രീക്ക് ഉണ്ടാകാം. അത്രേ ഉള്ളൂ. മറിച്ച് അമ്മയാകാനുള്ള കഴിവുള്‍പ്പെടെ സ്ത്രീകള്‍ക്കുള്ള സവിശേഷതകള്‍ പുരുഷനില്ല. നമ്മളെ അങ്ങിനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണ്.’ ജമേഷോയില്‍ രഞ്ജിനി പറഞ്ഞു. മീടൂ ക്യാംപെയ്ന്‍ പോലുള്ളത് നല്ലതാണെന്നും എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്നത് നല്ലതല്ലെന്നും രഞ്ജിനി പറഞ്ഞു. മോശം അനുഭവമുണ്ടായിട്ട് മിണ്ടാതെ സഹിക്കുമ്പോഴാണ് മീ ടൂ ഒക്കെ ഉണ്ടാകുന്നത്. അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ മീ ടൂ ഉണ്ടാകില്ല. പേരുപറയാതെയുള്ള മീ ടൂ വെളിപ്പെടുത്തലുകളോട് യോജിപ്പില്ല. ആരാണ് മോശമായി പെരുമാറിയത് എന്നും എന്നോടാണ് പെരുമാറിയതെന്നും തുറന്നുപറയാനുള്ള ധൈര്യമുണ്ടാകണം. ഒരു മാറ്റത്തിന് വേണ്ടിയാണല്ലോ ക്യാംപെയിനെന്നും രഞ്ജിനി പറഞ്ഞു.

Top