രഞ്ജിനി ഹരിദാസ് ഔട്ട്!..ബിഗ് ബോസ് വീട്ടിലെ പ്രണയം വിവാഹത്തിലേക്ക് .അഭിനന്ദനവുമായി മോഹൻലാൽ

കൊച്ചി: ബിഗ് ബോസ് ഷോയിൽ നിന്ന് രഞ്ജിനി ഹരിദാസ് ഔട്ടായി. അതേ സമയം ബിഗ് ബോസില്‍ ഒരു പ്രണയം പൂവിട്ടതായി അഭ്യൂഹം .ബി ഗ് ബോസിൽ പ്രണയം മൊട്ടിട്ടുണ്ടെന്നൊരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരുന്നു. ആദ്യം അതാരൊക്കെ തമ്മിലാണ് എന്നൊരു സംശയം നിലനിന്നു എങ്കിലും പിന്നീട് ഒട്ടും താമസിക്കാതെ തന്നെ ആ പ്രണയ ജോഡികള്‍ ശ്രിനിഷും പേളി മാണിയുമാണെന്ന് എല്ലാവരും കണ്ടെത്തിയിരുന്നു. പേളിയുടെ കൈയ്യില്‍ ശ്രീനിഷിന്റെ ആനവാല്‍ മോതിരം കണ്ടതോടെയാണ് എല്ലാവരും ആ ബന്ധം ഉറപ്പിച്ചത്. പിന്നീട് തനിക്ക് ശ്രീനിഷിനോട് പ്രണയം ഉണ്ടെന്ന് പേളിയും പറഞ്ഞിരുന്നു.പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. അരിസ്‌റ്റോ സുരേഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് പേളിയും സുരേഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല തരത്തിലുള്ള കാര്യങ്ങളായിരുന്നു പ്രചരിച്ചത്. അദ്ദേഹത്തിന് തന്നോട് പൊസ്സസീവാണെന്ന് മനസ്സിലാക്കിയ പേളിയാവട്ടെ അകലം പാലിക്കുകയായിരുന്നു പിന്നീട്. ശ്രീനിയും പേളിയും പ്രണയത്തിലായതോടെയാണ് ഇവരുടെ ബന്ധം വഷളായതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ആദ്യപ്രണയം തകര്‍ന്നതിന് പിന്നാലെയാണ് ശ്രീനി ബിഗ് ബോസിലേക്കെത്തിയത്. വിവാഹത്തില്‍ എത്തുമെന്ന് കരുതിയിരുന്ന ബന്ധമായിരുന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. മത്സരത്തില്‍ നിന്നും ഇടയ്ക്ക് പിന്‍വാങ്ങാനൊരുങ്ങിയ താരത്തെ ശക്തമായ പിന്തുണ നല്‍കി തിരിച്ചെത്തിച്ചതിന് പിന്നില്‍ പേളിയും സുരേഷുമായിരുന്നു. ശക്തമായി തന്നെ പിന്തുണയ്ക്കുന്ന ശ്രീനിയോട് തനിക്കും പ്രണയമാണെന്ന് പേളി തുറന്നുപറയുകയായിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ എത്തിയ മോഹന്‍ലാലും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു.

മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിഗ് ബോസും മോഹന്‍ലാലും അമ്മമാരും അറിയുന്നതിലുള്ള നാണത്തോടെയായിരുന്നു പേളി ഇക്കാര്യത്തെക്കുറിച്ച് സമ്മതിച്ചത്. ഇവരുടെ ബന്ധം വിവാഹത്തിലേക്ക് കടക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ശ്രീനിയെ എല്ലാവരും ബാറ്റ്മാന്‍ എന്ന് വിളിച്ച് കളിയാക്കുയാണല്ലോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. മത്സരാര്‍ത്ഥികള്‍ എല്ലാവരും ഒരുമിച്ചിരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്‍രെ ഈ പരാമര്‍ശം. പൊതുവെയുള്ള നാണത്തോടെ ചമ്മിയ മുഖവുമായി ഇരിക്കുകയായിരുന്നു ശ്രീനി. തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്ന താരത്തിന്റെ വാക്കുകളും ടാസ്‌ക്കുകളിലെ പ്രകടനവുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പേളിയുമായി സംസാരിക്കുമ്പോള്‍ മുഖത്തുണ്ടാകുന്ന ഭാവവവ്യത്യാസത്തെക്കുറിച്ചും മറ്റുള്ളവര്‍ ശ്രദ്ധിച്ചിരുന്നു. രാത്രിയില്‍ മാത്രം സംസാരിക്കുന്നവരായി എല്ലാവരും മാറിയോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ബിഗ് ഹൗസിലേക്ക് നേരിട്ടെത്തിയപ്പോഴും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. ശ്രീനിയും പേളിയും സംസാരിക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. എല്ലാവര്‍ക്കുമൊപ്പമിരിക്കുമ്പോള്‍ അധികം സംസാരിക്കാതെ രാത്രിയിലാണ് ഇവര്‍ കാര്യങ്ങള്‍ സംസാരിക്കുന്നത്. മിക്ക ദിവസവും ഇവരുടെ സംസാരം ഉണ്ടാവാറുമുണ്ട്.

പേളിയും ശ്രീനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ബിഗ് ഹൗസില്‍ നടക്കുന്ന കാര്യത്തെക്കുറിച്ച് മറ്റുള്ളവര്‍ അറിഞ്ഞോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. പരോക്ഷമായാണ് അദ്ദേഹം ഇവരുടെ ബന്ധത്തെക്കുറിച്ച് ചോദിച്ചത്. പിന്നീട് ഇതേക്കുറിച്ച് അറിയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും തുറന്നുപറയണമെന്നും താരം പറഞ്ഞു. പേളിയോട് കാര്യങ്ങള്‍ ചോദിച്ചതിന് ശേഷമാണ് ശ്രീനിക്ക് നേരെ ചോദ്യമെറിഞ്ഞത്.

ഇതിനിടയിലാണ് ശ്രീനിക്ക് മറ്റൊരു ഗേള്‍ഫ്രണ്ടുണ്ടെന്ന് അര്‍ച്ചന പറഞ്ഞത്. ശ്രീനിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് അര്‍ച്ചന. അടുത്തിടെയാണ് ഇരുവരും മനസ്സ് തുറന്ന് സംസാരിച്ചത്. ആദ്യപ്രണയത്തെക്കുറിച്ച് ശ്രീനി അപ്പോഴാണ് തുറന്നുപറഞ്ഞത്. പേളിയെ തനിക്കിഷ്ടമാണെന്നും ഇക്കാര്യത്തില്‍ താന്‍ സീരിയസ്സാണെന്നും തന്നോട് പറഞ്ഞിരുന്നതായും അര്‍ച്ചന പറഞ്ഞിരുന്നു. ശ്രീനിയെ തനിക്കിഷ്ടമാണെന്നും ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും പേളി പറഞ്ഞു. തന്റെ മമ്മിയോട് മോഹന്‍ലാല്‍ സംസാരിക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നും. ശ്രീനിയോട് ചോദിച്ചപ്പോള്‍ തനിക്കും ഇഷ്ടമാണെന്നും ബാക്കി ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും താരവും പറഞ്ഞു. ഇതോടെയാണ് ഇവരുടെ തീരുമാനം ഉറച്ചതാമെന്ന് പലര്‍ക്കും മനസ്സിലായത്. ഇവരുടെ ആരാധകരാവട്ടെ ഈ സംഭവം ആഹ്ലാദമാക്കി മാറ്റിയിട്ടുമുണ്ട്.

ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാനാഗ്രഹിക്കുന്നുവെന്ന് ഇരുവരും പറഞ്ഞതോടെയാണ് മോഹന്‍ലാല്‍ ഇവരെ ആശിര്‍വദിച്ചത്. പേളി ആവശ്യപ്പെട്ടത് പോലെ വീട്ടുകാരോട് ഇക്കാര്യത്തെക്കുറിച്ച് താന്‍ സംസാരിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇരുവരുടെ വീട്ടുകാരെയും ബിഗ് ഹൗസിലേക്ക് എത്തിച്ച് സംസാരിക്കാമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അവരില്‍ നിന്നും അനുകൂല തീരുമാനമായിരിക്കുമോ ലഭിക്കുന്നതെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

പേളിയും ശ്രീനിയും പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ആശംസകള്‍ നേര്‍ന്ന് മത്സരാര്‍ത്ഥികള്‍ എത്തിയത്. പ്രായപൂര്‍ത്തിയായവരാണ് ഇരുവരും. ഇവര്‍ വിവാഹിതരായാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന വ്യക്തികളിലൊരാളായിരിക്കും താനെന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം.

ചുരുങ്ങിയ ദിവസത്തെ പരിചയത്തിനൊടുവില്‍ ഇത്തരമൊരു തീരുമാനമെടുത്തതില്‍ താരം ഇരുവരെയും അഭിനന്ദിച്ചിരുന്നു. കളിയല്ല ജീവിതമെന്നും നന്നായി ആലോചിച്ച് വേണം ഇക്കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാനെന്നുമായിരുന്നു സാബു പറഞ്ഞത്. അനൂപും സമാനമായ കാര്യമായിരുന്നു പറഞ്ഞത്. ഇരുവരുടേയും വീട്ടുകാര്‍ ഈ തീരുമാനത്തെ അനുകൂലിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ഇതൊരു മത്സരമാണെന്നും അത് കൃത്യമായി മനസ്സിലാക്കിയാണ് പേളി മുന്നേറുന്നതെന്നുമായിരുന്നു വീട്ടുകാര്‍ പ്രതികരിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ശ്രീനിയുടെ അമ്മയും ഈ ബന്ധത്തെ എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ചിലരുടെ വാദം. എന്നാല്‍ മറ്റുചിലരാവട്ടെ ഇരുവീട്ടുകാരും അനുകൂലിക്കുമെന്നും ഇവരുടെ വിവാഹം നടക്കുമെന്നുമാണ് പറയുന്നത്. എന്തായിലും ബിഗ് ബോസ് വീട്ടിലെ പ്രണയത്തിന്റെ പോക്ക് കാത്തിരുന്നു തന്നെ കാണാം.

Top