ബിഗ്‌ബോസ് ഷോയില്‍ കിടക്ക പങ്കിടലും ചുംബിക്കലും; വിവാഹിതനായ മത്സരാര്‍ത്ഥിയുടെ അവിഹിതബന്ധം തുറന്നുകാട്ടി ചാനല്‍; ഭര്‍ത്താവിന്റെ തോന്ന്യാസം കണ്ട് പ്രതികരിക്കാതെ ഭാര്യ

വിവാദങ്ങളെ വിളിച്ചുവരുത്തിയിട്ടും ബിഗ്‌ബോസ് ഷോയ്ക്ക് ആരാധകര്‍ ഏറെയാണ്. എല്ലാ സീസണിലും നിരവധി പ്രശ്‌നങ്ങളാണ് മത്സരാര്‍ത്ഥികള്‍ നേരിടുന്നത്. എങ്കിലും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഹിന്ദിയില്‍ സല്‍മാന്‍ ഖാനാണ് ഷോയുടെ അവതാരകന്‍. തമിഴില്‍ കമല്‍ഹാസനും തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറുമാണ് അവതരിപ്പിച്ചത്.

ബിഗ് ബോസിന്റെ മറാഠി പതിപ്പ് ഇപ്പോള്‍ കോടതി കയറാന്‍ ഒരുങ്ങുകയാണ്. ഷോയ്ക്കിടെ മത്സരാര്‍ത്ഥികള്‍ പരിസരം മറന്ന് പെരുമാറിയതാണ് കാരണം. ഷോയിലെ മത്സരാര്‍ത്ഥികളുടെ നാണംകെട്ട പെരുമാറ്റം അതിരു വിട്ടതോടെ നാസിക്കിലെ വിദ്യാര്‍ത്ഥിയായ ഋഷികേശ് ദേശ്മുഖ് ബിഗ് ബോസിനെതിരേ പരാതി നല്‍കിയത്. മത്സരാര്‍ഥികളായ രാജേഷ് ശൃംഗാപുരെയും രേഷം ചിപ്നിസും മര്യാദയുടെ സീമ ലംഘിക്കുന്നുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

വിവാഹിതനാണ് രാജേഷ്. എന്നാല്‍ ചിപ്‌നിസുമായി ഇയാള്‍ അതിരുവിട്ട കൊഞ്ചിക്കുഴയലാണ് നടത്തുന്നത്. ഇരുവരും ടെലിവിഷനില്‍ ലജ്ജയില്ലാതെ കിടക്ക പങ്കിടുകയും ചുംബിക്കുകയുമെല്ലാം ചെയ്യുകയാണെന്നും പരാതിയില്‍ പറഞ്ഞു. 292, 293 294 വകുപ്പുകള്‍ അനുസരിച്ച് മത്സരാര്‍ഥികള്‍ക്കും കളേഴ്‌സ് ടിവി, വിയാക്കോം 18 എന്നിവയ്ക്കുമെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഷോയില്‍ രാജേഷ് ചിപ്നിസിന്റെ പ്രണയാഭ്യര്‍ഥന സ്വീകരിക്കുകയും ഇത് തന്റെ ഭാര്യ അംഗീകരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തനിക്ക് രാജേഷിന്റെ ഭാര്യയെ ഭയമാണെന്ന് ചിപ്നിസ് പറഞ്ഞപ്പോഴായിരുന്നു ഈ പ്രതികരണം. ഇത് വലിയ വിവാദമായിരുന്നു. ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ രാജേഷിന്റെ ഭാര്യയോട് അഭിപ്രായമാരാഞ്ഞെങ്കിലും അവര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ട്വിറ്ററിലും വലിയ ചര്‍ച്ചയാണ് ഇതിനെക്കുറിച്ച് നടക്കുന്നത്. ഇതിനിടെയാണ് ഷോയ്‌ക്കെതിരേ പരാതി വന്നിരിക്കുന്നത്.

Top