രഞ്ജിനി ഹരിദാസിന് ഒരു കോടി പ്രതിഫലം

കൊച്ചി: ടെലിവിഷന്‍ ചാനലുകളില്‍ മിന്നി നിന്ന രഞ്ജിനി ഹരിദാസ് ഇടക്കാലത്ത് അല്പം അകലം പാലിച്ചു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും ടെലിവിഷന്‍ പരിപാടിയിലേക്ക് തിരിച്ചെത്തിയിരിക്കയാണ് താരം. രജ്ഞിനിയുടെ മേഖലയിൽ കഴിവിലും മികവിലും പകരക്കാർ ഇല്ല. രഞ്ജിനി യെ തകർക്കാൻ വന്ന പേളി മാണി ഏറെ പിന്നിൽ . മാത്രമല്ല കേരളത്തിലും തമിഴ് നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ശത കോടികളുടെ പരിപാടികളിൽ വേദി കൈയ്യിലെടുക്കാൻ ഈവന്റ് മാനേജ്മെന്റുകാർ രഞ്ജിനിയേ കാത്തുകെട്ടി കിടക്കുന്നു. രഞ്ജിനി വേണം..കൂടിയേ തീരൂ പരിപാടികൾ ഗംഭീരമാക്കാൻ… വിവിധ ചാനലുകളില്‍ ഗംഭീരമായി മുന്നേറുന്ന പല പരിപാടികളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിന് പിന്നില്‍ ഇവരാണ്. സ്റ്റാര്‍ സിംഗര്‍ പരിപാടിയെക്കുറിച്ച് ഓര്‍ക്കുമ്പോഴും രഞ്ജിനി ഹരിദാസും .1

എത്ര നല്ല ഉള്ളടക്കമാണെങ്കില്‍ക്കൂടിയും അവതാരകരുടെ പ്രസന്റേഷനും ഏറെ വിലപ്പെട്ടതാണ്. പ്രേക്ഷകനെ പിടിച്ചിരുന്ന തരത്തിലാണ് പല പരിപാടികളുടേയും അവതരണ ശൈലി. അവതാരക രംഗത്തെ നിറഞ്ഞു നില്‍ക്കുന്ന ഇവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മിനിസ്‌ക്രിന്‍ പരിപാടികളില്‍ അവതാരകയായി തുടങ്ങിയ രഞ്ജിനി ഹരിദാസ് ഇപ്പോള്‍ അറിയപ്പെടുന്ന ആങ്കറായി മാറിയിരിക്കുകയാണ്. ചാനല്‍ പരിപാടികള്‍ക്ക് പുറമെ മറ്റ് പരിപാടികളിലും രഞ്ജിനി അവതാരകയായി എത്താറുണ്ട്. ഒരു കോടി രൂപയാണ് രഞ്ജിനിക്ക് ലഭിക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളയാളാണ് രഞ്ജിനി.

മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലൂടെയാണ് പേളി മാണി ശ്രദ്ധിക്കപ്പെട്ടത്. ഫ്‌ളവേഴ്‌സ് ചാനലില്‍ പ്രേക്ഷപണം ചെയ്യുന്ന കട്ടുറുമ്പ് എന്ന പരിപാടിയും പേളിയാണ് അവതരിപ്പിക്കുന്നത്. ഇടയ്ക്ക് സിനിമയിലും മുഖം കാണിച്ചിരുന്നു. 70 ലക്ഷം രൂപയാണ് പേളിയുടെ് പ്രതിഫലം. അവതരണത്തില്‍ തന്റേതായ ശൈലി സൂക്ഷിക്കുന്ന നൈല ഉഷയ്ക്ക് 60 ലക്ഷമാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇടയ്ക്ക് സിനിമയിലും നൈല വേഷമിട്ടിരുന്നു. കുഞ്ചാക്കോ ബോബനൊപ്പമുള്ള പുതിയ ചിത്രം റിലീസിനായി തയ്യാറെടുക്കുകയാണ്.

ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന കോമഡി സ്റ്റാര്‍സിന്റെ അവതാരകയാണ് മീര അനില്‍. 80 ലക്ഷം രൂപയാണ് മീരയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്.കൈരളി ടിവിയിലെ ഗന്ധര്‍വ്വ സംഗീതത്തിലൂടെയാണ് ദീപ രാഹുല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പ്രതിഫലമായി 40 ലക്ഷം രൂപയാണ് ദീപയ്ക്ക് ലഭിക്കുന്നത്. ഗായിക മാത്രമല്ല നല്ലൊരു അവതാരക കൂടിയാണ് താനെന്ന് റിമി ടോമി ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. മഴവില്‍ മനോരമയില്‍ പ്രേക്ഷപണം ചെയ്യുന്ന ഒന്നും ഒന്നും മൂന്നിലൂടെയാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. 70 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന അവതാരകയാണ് റിമി ടോമി.

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ അവിഭാജ്യ ഘടകമായ ആര്യ നല്ലൊരു അവതാരക കൂടിയാണ്. 50 ലക്ഷം രൂപയാണ് ആര്യയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്.ഡി4 ഡാന്‍സ് അവതാരക കൂടിയായ എലീന പടിക്കല്‍ അഭിനേത്രി കൂടിയാണ്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന ഭാര്യയില്‍ വില്ലത്തിയായാണ് എലീന എത്തുന്നത്. 40 ലക്ഷം രൂപയാണ് എലീനയ്ക്ക് ലഭിക്കുന്നത്. ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ശില്‍പ്പ ബാലയേയും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. 40 ലക്ഷം രൂപയാണ് ശില്‍പ്പയുടെ പ്രതിഫലം. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റ് പരിപാടി അവതരിപ്പിക്കുന്ന അശ്വതി ശ്രീകാന്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ്. 45 ലക്ഷം രൂപയാണ് അശ്വതിയുടെ പ്രതിഫലം.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ തുടക്കത്തില്‍ അവതാരകയായി എത്തിയിരുന്നത് ശ്രുതി മേനോനായിരുന്നു. അവതാരകയായി തിളങ്ങിയ ശ്രുതി മികച്ചൊരു അഭിനേത്രി കൂടിയാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. 80 ലക്ഷം രൂപയാണ് ശ്രുതിക്ക് ലഭിക്കുന്ന പ്രതിഫലം.

Top