ചരിത്രത്തിലാദ്യമായി പത്ത് രാഷ്ട്ര തലവന്മാര്‍ സാക്ഷി ; 69 ആം റിപബ്ലിക് ദിനം വര്ണാഭമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി പത്ത് രാഷ്ട്രതലവന്മാരെ സാക്ഷിയാക്കി ഇന്ത്യ 69 ആം റിപബ്ലിക് ദിനം വര്‍ണാഭാമാക്കി. പ്രധാന വേദിയായ രാജ്പഥില്‍ മാത്രം 600 ഓളം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ രാഷ്ട്രപതി രാമനാഥ് കൊവിന്ദ് ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ചു. അശോകചക്രയടക്കമുള്ള സേനാ പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു. രാജപഥിലൂടെ കര-നാവിക-വ്യോമ സേനകളുടെ പരേഡുകള്‍ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദൃശ്യ വിസ്മയങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.

ബ്രൂണെ,കംബോഡിയ, സിംഗപ്പൂര്‍, ലാവോസ്, ഇന്തോനേഷ്യ, മ്യാന്മാര്‍, ഫിലിപ്പീന്‍സ്, തായ്ലണ്ട്, വിയറ്റ്നാം എണ്ണി രാഷ്ട്രതലവന്മാരാന് ചടങ്ങില്‍ അതിഥികളായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിപബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നു എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് രാജ്യത്താകമാനം കനത്ത സുരക്ഷയാണ് ഒരുക്കിയത്. കാഷ്മീര്‍, ഡല്‍ഹി,എന്നിവിടങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ സേന കര്‍ശന നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ പതിനായിരക്കണക്കിനു സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.രാജപഥ മുതല്‍ ചെങ്കോട്ട വരെ ഷാര്‍പ് ഷൂട്ടര്‍മാരെ നിയോഗിച്ചു.ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് ഭാഗികമായി വിലക്ക് ഏര്‍പ്പെടുത്തി.

Top