വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷപ്രവര്‍ത്തനം ദുഷ്‌കരം ! മന്ത്രിമാര്‍ വയനാട്ടിലേക്ക്, സുലൂരില്‍ നിന്ന് ഹെലികോപ്‌റ്ററുകള്‍ എത്തിക്കും !

കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ സഹായം തേടി കേരളം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൈന്യത്തിന്റെ സഹായം തേടിയത്. സുലൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ എത്തുമെന്നാണ് വിവരം.

പുഴ കുത്തിയൊലിച്ച് വരുന്നതിനാല്‍ അപകടം കൂടുതല്‍ ബാധിച്ച സ്ഥലങ്ങളിലേക്ക് എത്തുന്നതിനാണ് ഹെലികോപ്റ്റര്‍ സഹായം തേടിയത്. പല ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ എയര്‍ ലിഫ്റ്റിങ് വഴി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കും.രണ്ട് കമ്പനി എന്‍ഡിആര്‍എഫ് ടീം കൂടെ രക്ഷാപ്രവര്‍ത്തിനായി എത്തും. രക്ഷാപ്രവര്‍ത്തന, ഏകോകിപ്പിക്കാന്‍ മന്ത്രിതല സംഘം വയനാട്ടിലേക്ക് തിരിക്കും. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ഫയര്‍ഫോഴ്‌സ് സംഘത്തെ പൂര്‍ണമായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഇതുവരെ ഏഴു പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിൽ  വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top