മരണത്തെക്കുറിച്ച് പോസ്റ്റിട്ട ശേഷം വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; പിന്നില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍

കല്‍പ്പറ്റ: ഇന്‍സ്റ്റാഗ്രാമില്‍ മരണത്തെക്കുറിച്ച് പോസ്റ്റിട്ട ശേഷം വിദ്യാര്‍ത്ഥികള്‍ തൂങ്ങി മരിച്ചു. മരണത്തില്‍ ദുരൂഹത എന്ന് ആരോപണം. കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

വയനാട്ടിലെ കല്‍പറ്റയിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടതിന് ശേഷമാണു ഇരുവരും ചേര്‍ന്ന് ആത്മഹത്യ ചെയ്തത്. ജീവിതത്തോട് നിഷേധ മനോഭാവം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥികളാണ് ഇരുവരും എന്നും വ്യക്തമായിട്ടുണ്ട് .

ആത്മഹത്യാ ശ്രമം നടത്തുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ വിരുന്നു സല്‍ക്കാരവും നടത്തിരിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളുമാണ് മരിച്ച വിദ്യാര്‍ത്ഥികള്‍ പോസ്റ്റ് ചെയ്തിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണ സംബന്ധിയായ സന്ദേശങ്ങള്‍ പങ്കുവെച്ച ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.

യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. മരണത്തെക്കാള്‍ മനോഹരമല്ല ജീവിതമെന്നും മറ്റുമുള്ള പരികളിലൂടെ വിദ്യാര്‍ത്ഥികളടക്കമുള്ള യുവാക്കളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

Top