കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉറപ്പ് വരുത്തി കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് മോഡല്‍ രശ്മി നായര്‍ രംഗത്ത്. വിധി വന്നതിന് ശേഷം ഒന്നിന് പുറകെ ഒന്നായി നിരവധി പോസ്റ്റുകളാണ് രശ്മി പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരെ പരിഹസിച്ചും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റുകളുടെ പൂര്‍ണരൂപം;
ആര്‍ത്തവം ഉള്ള സ്ത്രീകള്‍ എങ്ങനെ 41 ദിവസം വ്രതം എടുക്കും എന്ന മില്യണ്‍ ഡോളര്‍ ചോദ്യം ഞങ്ങളിങ്ങനെ തള്ളി കൊണ്ട് വരുവായിരുന്നു അപ്പോഴാണ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനം വിലക്കിയ കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടം മൂന്ന് ബി തന്നെ കോടതി റദ്ദ് ചെയ്തു കളഞ്ഞത് അതിപ്പോ എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണ് താനും . എന്നാ പിന്നെ മറ്റേതെടുത്തോ . ഏതു? കുടുംബത്തില്‍ പിറന്ന ഒറ്റ സ്ത്രീയും…..