ചുംബന സമരനായിക രശ്മി ആര്‍ നായര്‍ നാട് വിടുന്നു ? രശ്മിയുടെ പോസ്റ്റ് കണ്ട് ആരാധകര്‍ ഞെട്ടലിൽ

കൊച്ചി :എന്നും വിവാദത്തിൽ നിറഞ്ഞുനിന്ന ചുംബന സമരനായിക രശ്മി ആര്‍ നായര്‍ നാട് വിടുന്നു ! ചുംബന സമരത്തിന് തിരികൊളുത്തി മോഡലിംഗിലൂടെ ഏറെ ചര്‍ച്ച ചെയ്ത വ്യക്തികളാണ് രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും. അവിടെ നിന്നും ഓണ്‍ലൈന്‍ പെണ്‍വാണിഭകേസിന്റെ പുറകേ പോയതെടെ ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായി. എന്നാല്‍ കേസെല്ലാം കഴിഞ്ഞ് രശ്മി വീണ്ടും ഫേസ്ബുക്കില്‍ സജീവമായി. രശ്മിയുടെ ഓരോ പോസ്റ്റും ആരാധകരെ ഹരം കൊള്ളിച്ചു. സംഘികളെ അടിച്ചാക്ഷേപിച്ചും ഇടതുപക്ഷത്തെ പിന്തുണച്ചും രശ്മി മുന്നേറി. ഇതിനിടെയ്ക്ക് ഗൃഹലക്ഷ്മിയില്‍ പാലുകൊടുക്കുന്ന ചിത്രത്തെ പുശ്ചിച്ച് രശ്മി രംഗത്തെത്തി. മാത്രമല്ല സ്വന്തം കുഞ്ഞിന് പാലുകൊടുക്കുന്ന ചിത്രം സദാചാരവാദികളുടെ കണ്ണു തള്ളി. അങ്ങനെ രശ്മി ഓണ്‍ലൈന്‍ പത്രക്കാരുടേയും പ്രിയപ്പെട്ടവളായി.reshmi

എന്നാല്‍ അപ്രതീക്ഷിതമായുള്ള രശ്മിയുടെ പോസ്റ്റ് കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്…. ‘എല്ലാവിധ വിയോജിപ്പുകള്‍ക്കിടയിലും സ്‌നേഹത്തോടെ കൊച്ചിയോട് വിട. ഇങ്ങനെ ഒരിടം ഒരുക്കിയ കൊച്ചി നഗരത്തിനു നന്ദി. (ഇതാണല്ലോ ട്രെന്‍ഡ് )’ കൈക്കുഞ്ഞുമായുള്ള ഫോട്ടോയ്ക്ക് മുകളിലാണ് ഈ കമന്റ്. ഇത്രമാത്രമെഴുതിയ രശ്മിയുടെ പോസ്റ്റ് കണ്ട് ആരാധകരുടെ കണ്ണു തള്ളി. എവിടെ പോകുന്നു. എന്തിന് പോകുന്നു.നങ്ങേലി.. ഇഷ്ടം.. എവിടേക്കാണെങ്കിലും. നന്മകള്‍ നേരുന്നു…… എഴുത്തുകള്‍ക്കായി കാത്തിരിക്കുന്നു.. നിങ്ങള്‍ എവിടെയാണെന്നല്ല.. നിങ്ങള്‍ എന്തെഴുതുന്നു എന്നാണു എന്നെ പോലുള്ളവര്‍ കാതോര്‍ത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ രശ്മിയുടെ ഈ പോസ്റ്റിന് മുമ്പിട്ട ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയാകുന്നു ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

കണ്‍സന്റ് എന്നത് വളരെ സൂക്ഷ്മതയോടെ നിര്‍വചിക്കേണ്ട ഒന്നാണ് പ്രത്യേകിച്ചും അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു ചാറ്റ് കോണ്‍വര്‍സേഷന്‍ ആകുമ്പോള്‍. കാരണം മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയം എന്നത് കേവലം അക്ഷരങ്ങള്‍ക്ക് അപ്പുറം ശബദവും അതിലെ നീട്ടലും കുറുക്കലും കണ്ണുകളും ശരീരഭാഷയും ഒക്കെ ഉള്‍പ്പെടുന്ന ഒന്നാണ്. വ്യക്തിപരമായ ഒരു സ്വകാര്യ സംഭാഷണം അക്ഷരങ്ങളില്‍ കൂടി മാത്രം ആകുമ്പോള്‍ ആശയ വിനിമയത്തിനും പരിമിതികള്‍ ഉണ്ടാകും . അതില്‍ തന്നെ ഒരു ഭാഗത്തുള്ള വ്യക്തി ചാറ്റ് പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യുമ്പോള്‍ മറുഭാഗത്തിന് ഒരു മേല്‍ക്കൈ ഉണ്ടാകും കാരണം ഇതില്‍ ഇടയില്‍ നിന്നും ഒരു വാചകം മാത്രം നീക്കം ചെയ്‌താല്‍ സംഭാഷണത്തിന്‍റെ മുഴുവന്‍ അര്‍ത്ഥവും മറ്റൊന്നാകുകയും മറുഭാഗത്തെ വ്യക്തി നിസ്സഹായന്‍ ആകുകയും ചെയ്യും.rahul-rasmii

ഉദാഹരണത്തിന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിന്‍റെ വരികള്‍ ഒന്ന് അയയ്ക്കുമോ എന്ന് A ചോദിക്കുന്നു അതില്‍ തെറി ഉണ്ടാകും പ്രശ്നമില്ലെങ്കില്‍ അയയ്ക്കാം എന്ന് B മറുപടി പറയുന്നു. അത് പ്രശ്നമില്ല അയച്ചോളൂ എന്ന് A മറുപടി നല്‍കുന്നു B അതില്‍ ഒരു വരി അയയ്ക്കുന്നു. ഇതില്‍ B ചാറ്റ് ഹിസ്റ്ററി മുഴുവന്‍ ഡിലീറ്റ് ചെയ്യുന്നു. A ആദ്യത്തെ ചോദ്യവും മറുപടിയും മാത്രം ഡിലീറ്റ് ചെയ്ത ശേഷം അവസാനത്തെ തെറി മാത്രം നിലനിര്‍ത്തി Bപ്രകോപനം ഇല്ലാതെ തെറി പറഞ്ഞു എന്ന് ആരോപിച്ചാല്‍ ഒരു പബ്ലിക് ഡൊമൈനില്‍ B കൈകെട്ടി നിന്ന് പഴി കേള്‍ക്കുക എന്നത് മാത്രമാണ് ഏക മാര്‍ഗം.

ഇതിപ്പോള്‍ പറയാന്‍ ഒരു കാരണം ഉണ്ട് . ഇന്ന് രാഹുല്‍ എന്നോട് ഷെയര്‍ ചെയ്ത ഒരു സംഭവം ആണ് ഇനി വിശദീകരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അവന്‍ ഒരു പെണ്‍കുട്ടിയുമായി കുറെ ദിവസങ്ങള്‍ തുടര്‍ച്ചയായി സൌഹാര്‍ദ്ദ പരമായി ചാറ്റ് ചെയ്തിരുന്നു . നൂറു ശതമാനം കണ്‍സെന്റോട് കൂടി ഇന്റര്‍നെറ്റില്‍ ലഭ്യമായ സ്ത്രീകളുടെ ഒന്നോ രണ്ടോ സോഫ്റ്റ്‌ പോണ്‍ ചിത്രങ്ങളും പങ്കുവച്ചിരുന്നു. വീഡിയോ കൊളോ വോയിസ് കോളോ ഒന്നും ഇല്ല തികച്ചും സ്വാഭാവികമായി ആ പെണ്‍കുട്ടി ആവശ്യപ്പെട്ട പ്രകാരം സ്വകാര്യത മാനിച്ചു ചാറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.reshmi_`1KOCHI

എന്നാല്‍ രണ്ടു ദിവസം മുന്‍പ് ഒരു ഫേക്ക് ID ഇവര്‍ ഷെയര്‍ ചെയ്ത ചിത്രം രാഹുലിന് തിരികെ അയയ്ക്കുകയും ഒരു ബ്ലാക്മെയിലിങ്ങിന്റെ സ്വരത്തില്‍ സംസാരിക്കുകയും ചെയ്തു . ചാറ്റ് ചെയ്ത സ്ത്രീയുടെ അറിവോടെ ആണോ ഇത് എന്ന് ഉറപ്പില്ല. രാഹുല്‍ ആ സ്ത്രീക്ക് തന്‍റെ ഭാഗത്ത്‌നിന്നും എന്തെങ്കിലും അപമര്യാദയായ പെരുമാറ്റം ഉണ്ടായെങ്കില്‍ ക്ഷമിക്കണം എന്ന് ഇന്നലെ വൈകിട്ട് മെസേജ് അയയ്ക്കുകയും ചെയ്തു മറുപടി ഒന്നും വന്നില്ല . അതിനു ശേഷമാണ് ഈ വിവരങ്ങള്‍ മുഴുവന്‍ ഞാന്‍ അറിയുന്നത്. എന്‍റെയും ഫേസ്ബുക്ക് സുഹൃത്തായ ആ സ്ത്രീയോട് ഞാനും ബന്ധപ്പെടാന്‍ ശ്രമിച്ചു. അത്തരത്തില്‍ എന്തെങ്കിലും അപമര്യാദയായ പെരുമാറ്റം രാഹുല്‍ നടത്തി എങ്കില്‍ അതില്‍ യാതൊരു ന്യായീകരണവും അര്‍ഹിക്കുന്നില്ല എന്നും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എങ്കില്‍ ക്ഷമചോദിക്കുന്നു എന്നും മെസേജ് അയച്ചു എനിക്കും മറുപടി ഒന്നും ലഭിച്ചില്ല. അതിനു രണ്ടു മണിക്കൂറിനു ശേഷം മറ്റൊരാള്‍ എന്നെ ബന്ധപ്പെടുകയും ഒരു മൂന്നു ദിവസത്തെ ടൈം ഫ്രെയിം ഒക്കെ പറഞ്ഞു. ആദ്യം രാഹുലിനെ ബന്ധപ്പെട്ട ഫേക്ക് ID ഉപയോഗിച്ച അതേ പദാവലി ഉപയോഗിച്ച് സംസാരിക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു മണിക്കൂറുകളില്‍ സംഭവിച്ച ഈ രണ്ടു കാര്യങ്ങള്‍ എനിക്കെന്തോ സ്വാഭാവികമായി തോനുന്നില്ല . ഇന്ബോക്സിലേക്ക് നടക്കുന്ന കടന്നു കയറ്റങ്ങള്‍ തുറന്നു കാട്ടപ്പെടണം എന്ന് നിലപാടുള്ള ആളാണ്‌ ഞാന്‍ എന്നാല്‍ അതിനു ശ്രമിക്കാതെ എന്നെയും അവനെയും ബന്ധപ്പെടുകയും ടൈം ഫ്രെയിം നല്‍കുകയും ഒക്കെ ചെയ്യുന്നത് എന്തിനാണ് എന്നറിയില്ല . ആ സ്ത്രീയുടെ അറിവോടെ ആണോ ഇതെന്ന് പോലും എനിക്കുറപ്പില്ല . കണ്‍സെന്റ്‌ ഉള്ള ഒരു സംഭാഷണമാണ് നടന്നത് എന്നാണു രാഹുല്‍ പറയുന്നത് അത് ശരിയാക്കാം തെറ്റാകാം. ആദ്യം പറഞ്ഞപോലെ ഒന്നോ രണ്ടോ വരികള്‍ പോയാല്‍ അര്‍ത്ഥവും മാറാം. അത്തരത്തില്‍ ഒരു കടന്നു കയറ്റം രാഹുല്‍ നടത്തിയിട്ടുണ്ട് എങ്കില്‍ ആ പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടു വന്നു തുറന്നു പറയണം ഞാനും അവള്‍ക്കൊപ്പം ആയിരിക്കും എന്ന് പറയാനാണ് ഈ കുറിപ്പ് എഴുതുന്നത്‌. ഇനി താങ്കളുടെ അറിവോടെ അല്ല അത്തരം ഒരു ബ്ലാക്ക്മെയിലിങ്ങും മൂന്നു ദിവസം ടൈം ഫ്രെയിമും ഒക്കെ നടന്നത് എങ്കിലും ദയവുചെയ്ത് സ്വകാര്യമായി എങ്കിലും വെളിപ്പെടുത്തുക. (പെണ്‍കുട്ടിയുടെ പേരും ചോദിച്ച് ഇതിനടിയില്‍ ഊളത്തരം പറയാന്‍ വന്നാല്‍ ഞാന്‍ ബ്ലോക്കും അവര്‍ക്ക് അത്തരത്തില്‍ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അവര്‍ മുന്നോട്ടു വന്നു പറയാത്തിടത്തോളം പേരിനു പ്രസക്തി ഇല്ല)

Top