പ്രണയം കാവിയോട് മാത്രം; കാവി നിറത്തിലുള്ള ജട്ടി പ്രദര്‍ശനവുമായി രശ്മി നായര്‍

തിരുവനന്തപുരം: സൈബര്‍ ലോകത്ത് വിവാദ പോസ്റ്റുകള്‍ കൊണ്ട് ശ്രദ്ധ നേടിയ ചുംബന സമര നായിക രശ്മി ആര്‍ നായര്‍ സംഘപരിവാറുകാരെ പ്രകോപിപ്പിക്കുന്ന പോസ്റ്റുമായി രംഗത്ത്. ബിജെപിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ചൊരിഞ്ഞു കൊണ്ടാണ് രശ്മി രംഗത്തെത്തിയത്. സൈബര്‍ സംഘപരിവാറുകാരെ കളിയാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുകയാണ് രശ്മിയുടെ പ്രധാന ലക്ഷ്യം. രാഷ്ട്രീയ എതിരാളികള്‍ പോലും ചിന്തിക്കാത്ത തരത്തില്‍ വ്യത്യസ്തമായൊരു ഫെയ്‌സ്ബുക്ക് പോസ്റ്റുമായാണ് ഇത്തവണ രശ്മി രംഗത്തെത്തിയിരിക്കുന്നത്. പ്രണയം കാവിയോട് മാത്രമെന്ന അടിക്കുറിപ്പോടു കൂടി കാവിനിറത്തിലുള്ള ജട്ടിയുടെ ഫോട്ടോയാണ് രശ്മി പങ്ക് വച്ചിരിക്കുന്നത്. ബിജെപിയെ കളിയാക്കിയും വിമര്‍ശിച്ചും ഇതിനു മുമ്പും നിരവധി പോസ്റ്റുകള്‍ രശ്മിയുടെതായി വന്നിരുന്നു.

Top