കൊച്ചി: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ ചരിത്രവിധിയെ സ്വാഗതം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അവരില്‍ കൂടുതല്‍ ശ്രദ്ധ പിടിച്ച് പറ്റിയവരായിരുന്നു മോഡലിംഗ് മേഖലയിലും, അഭിനയരംഗത്തും തിളങ്ങിയ രശ്മി നായരും, രഹ്നാ ഫാത്തിമയും. രാഹുല്‍ ഈശ്വര്‍ അടക്കമുള്ള സ്ത്രീപ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടവരെ പരിഹസിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ സജീവമാണ് രശ്മി നായര്‍. അതേ സമയം മോഡലും, അഭിനേത്രിയുമായ രഹ്ന ഫാത്തിമ കോടതി വിധിയെ സ്വീകരിച്ചത് അയ്യപ്പന്‍മാരെപ്പോലെ മാലയും, കറുത്ത വേഷവുമിട്ടുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ്. ഈ ചിത്രത്തിന് നിശിതമായി വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ രശ്മി നായരും ഈ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വിശ്വാസത്തെ അപമാനിച്ച് പ്രകോപനം സൃഷ്ടിക്കുന്നതാണ് ഈ ചിത്രം എന്നാണ് ഒരു കമന്റിന് മറുപടിയായി രശ്മി കുറിക്കുന്നത്. അതേ സമയം മറ്റൊരു പോസ്റ്റില്‍ ശബരിമലയെ സ്ത്രീകളുള്‍പ്പെടെ പരിശുദ്ധമായി കാണുന്ന സ്ഥലമാണെന്നും അവിടെ പാര്‍ട്ടി നടത്താനും, പാട്ട് പാടാനുമുള്ള സ്ഥലമല്ലെന്ന് മനസിലാക്കണമെന്നും, ലക്ഷക്കണക്കിന് വരുന്ന അന്യമത വിശ്വാസികളുടെ വിശ്വാസത്തിനു മുകളില്‍ കയറി കോപ്രായം കാണിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സമൂഹത്തില്‍ സ്പര്‍ദ്ദ വളര്‍ത്താനോ അല്ലെങ്കില്‍ അതിന്റെ പേരില്‍ നാല് തല്ലു തന്നാല്‍ ആ വഴി കിട്ടുന്ന പ്രശസ്തിയോ ആണ് ലക്ഷ്യം വയ്ക്കുന്നതെന്നും രശ്മി നായര്‍ കുറിക്കുന്നുണ്ട്.