രമ്യ ഹരിദാസിനെതിരെ അവഹേളനവുമായി രശ്മി നായര്‍; വിജയത്തിന്റെ പേരിലും സൈബര്‍ ആക്രമണം

ഏവരെയും ഞെട്ടിക്കുന്ന വിജയമാണ് ആലത്തൂരില്‍ രമ്യ ഹരിദാസ് നേടിയത്. സിറ്റിംഗ് എംപിയായിരുന്ന പികെ ബിജുവിനെ 1,58,968 വോട്ടുകള്‍ക്കാണ് രമ്യ കടപുഴക്കിയത്. ഈ വിജയത്തിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത് സിപിഎം അണികള്‍ സോഷ്യല്‍ മീഡിയയിലൂടെ രമ്യക്കെതിരെ നടത്തിയ അവഹേളപരമായ പരാമര്‍ശങ്ങളാണ്. കൂടാതെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശവും രമ്യക്ക് അനുകൂല തരംഗം സൃഷ്ടിക്കുന്നതിന് കാരണമായി.

എന്നാല്‍ മികച്ച വിജയം നേടിയതിന് ശേഷവും രമ്യ ഹരിദാസനെതിരെ അവഹേളനപരമായ പരാമര്‍ശങ്ങളുമായി നിരക്കുകയാണ് ഇടത് അണികള്‍. രമ്യയുടെ വിജയത്തില്‍ അങ്ങേയറ്റം അപമാനം തോന്നുന്നെന്നാണ് രശ്മി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഏറ്റവും സങ്കടം തോന്നുന്ന വിജയം ആലത്തൂരിലെ സ്ഥാനാര്‍ത്ഥിയുടെ ആണ്.

ആര്‍ത്തവമുള്ള സ്ത്രീ അശുദ്ധയാണ് എന്ന് പ്രഖ്യാപിച്ചു നാമജപ സമരം നടത്തിയ.

സംഘപരിവാറിന്റെ ദളിത് പീഡനങ്ങളെ വാക്ക് കൊണ്ട് പോലും നോവിക്കാത്ത.

സംഘപരിവാറിന്റെ റെഡി ടു വെയിറ്റ് ബ്രാഹ്മണിക്കല്‍ സ്ത്രീവിരുദ്ധ ക്യാംപയിന്‍ മനസും ശരീരവും കൊണ്ട് ഏറ്റെടുത്ത.

ആ സ്ത്രീയുടെ വിജയത്തില്‍ അങ്ങേയറ്റം അപമാനം തോനുന്നു ആ നാട്ടിലെ സ്ത്രീ വോട്ടര്‍മാരെ ഓര്‍ത്തു.

Top