തന്റെ സ്വകാര്യത സംരക്ഷിക്കണമെന്ന് ദിലീപ് കോടതിയിൽ. ഫോണ്‍ ഫൊറന്‍സിക് പരിശോധന കഴിഞ്ഞ് ലഭിക്കാന്‍ ഒരാഴ്ചയെടുക്കും.ഫോണിലെ ഡേറ്റ ശേഖരിക്കാനാണ് അന്വേണസംഘം ശ്രമിക്കുന്നത്. തന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ഫോണിലുണ്ട് എന്നും മുന്‍ ഭാര്യയോട് ഉള്‍പ്പെടെ സംസാരിച്ചതിന്റെ വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അപ്രതീക്ഷിത നീക്കങ്ങളാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെയാക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജിയില്‍ ദിലീപ് നിര്‍ണായക തെളിവുകളുള്ള ഫോണ്‍ ഹാജരാക്കിയില്ലെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു . ദീലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിച്ച കോടതി അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളേണ്ടി വരുമെന്ന് ദിലീപിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ ഫോണുകള്‍ ഹാജരാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണ സംഘത്തോട് എങ്ങനെ കേസ് അന്വേഷിക്കണം എന്ന് കോടതിക്ക് പറയാന്‍ സാധിക്കില്ല. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രജിസ്റ്ററര്‍ ജനറലിന് ഫോണ്‍ കൈമാറാനും കോടതിയുടെ നിര്‍ദ്ദേശിച്ചു.