മറ്റുള്ളവരുടെ സ്വകാര്യ ഫോട്ടോകള്‍ അനുമതിയില്ലാതെ ഫേസ്ബുക്കില്‍ ഇട്ടാല്‍ പിടി വീഴും; റിവഞ്ച് പോണ്‍ തടയാന്‍ ഫോട്ടോ മാച്ചിംഗ് സോഫ്റ്റ്‌വെയര്‍ ഫേസ്ബുക്കില്‍

വ്യക്തിഹത്യയ്ക്കായി ആള്‍ക്കാരുടെ സ്വകാര്യ ഫോട്ടോകള്‍ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നത് തടയാല്‍ പുതിയ സംവിധാനവുമായി ഫേസ്ബുക്ക്. ‘റിവഞ്ച് പോണ്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം ചിത്രങ്ങള്‍ തടയാന്‍ ഒരു പ്രത്യേക റിപ്പോര്‍ട്ടിങ് ഓപ്ഷനാണ് ഫെയ്‌സ് ബുക്ക് തുടങ്ങുന്നത്.

ഇനിമുതല്‍ ചിത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ എന്തുകൊണ്ട് ഈ ഫോട്ടോ നിങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു എന്നു വ്യക്തമാക്കാനുള്ള കാരണങ്ങളില്‍ റിവഞ്ച് പോണ്‍ ചിത്രങ്ങള്‍ക്കായി പുതിയ ഒരു ഓപ്ഷനും ഉണ്ടായിരിക്കും. ബാന്‍ ചെയ്ത ഇത്തരം ചിത്രങ്ങളുടെ റിപ്പീറ്റ് ഷെയറിങ് ഉണ്ടാവാതിരിക്കാന്‍ ഫോട്ടോ മാച്ചിങ് സോഫ്റ്റ്‌വെയറാണ് ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളിലും ഈ സര്‍വീസ് ലഭ്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഫെയ്‌സ് ബുക്ക് നൂറ്റിയമ്പതോളം സ്ത്രീസുരക്ഷാ സംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ഗ്ലോബല്‍ സേഫ്റ്റി ഹെഡ് ആന്റഗോണ്‍ ഡേവിസ് അറിയിച്ചു.

Top