പരസ്യ കശാപ്പ് നടത്തിയവര്‍ അറസ്റ്റില്‍; റിജില്‍ മാക്കുറ്റി അടക്കം എട്ട് പേര്‍ അകത്ത്

കണ്ണൂര്‍: പരസ്യ കശാപ്പ് നടത്തിയ റിജില്‍ മാക്കുറ്റി അടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലിവധ നിയന്ത്രണത്തോടുള്ള പ്രതിഷേധം നടത്തുന്നതിനിടയിലാണ് കണ്ണൂരില്‍ പരസ്യ കശാപ്പ് നടത്തിയത്. വളര്‍ത്തുമൃഗങ്ങളോടുള്ള ക്രൂരത തടയല്‍, അന്യായമായ സംഘംചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളേ പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളൂ എന്നാണ് വിവരം.

സംഭവം വിവാദമായതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കശാപ്പിനായുള്ള കന്നുകാലി വില്‍പന നിയന്ത്രിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതിന് എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇതിനായി പരസ്യമായി മാടിനെ അറുത്തത് ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു.
ഇതേത്തുടര്‍ന്ന് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ശക്തമായ നടപടിവേണമെന്ന് എഐസിസി കെപിസിസിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കെപിസിസി നടപടി സ്വീകരിച്ചത്.

Top