പ്രഭാത സവാരിക്കിടെ കളഞ്ഞുപോയ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നഷ്ടപ്പെട്ട ഫോണ്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തിരികെ നല്കി. രാവിലെ ഏഴു മണിക്ക് വെള്ളയമ്പലം മാനവീയം വീഥിയിലെ പ്രഭാത സവാരിക്കിടെയാണ് ഋഷിരാജ് സിങ് ഐപിഎസിന്റെ ഫോണ്‍ കളഞ്ഞുപോയത്. ഓട്ടോറിക്ഷ ഡ്രൈവറായ തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി റഹമ മന്‍സിലില്‍ നാസറിനാണ് റോഡില്‍നിന്നു ഫോണ്‍ ലഭിച്ചത്. നാസര്‍ ഫോണ്‍ മ്യൂസിയം ഭാഗത്തെ ഫ്ളൈയിങ് സ്ക്വാഡിനെ ഏല്‍പ്പിച്ചു. ഋഷിരാജ് സിങ്ങിന്റെ ഫോണാണെന്നു മനസിലാക്കിയ പൊലീസ് അദ്ദേഹത്തിന് അതു കൈമാറുകയായിരുന്നു. നാസറിന് ഋഷിരാജ് സിങ് പാരിതോഷികം നല്കി.
Tags: rishi raj singh