ഋഷിരാജ് സിങ് രണ്ടും കല്‍പ്പിച്ച്: ജിഎന്‍പിസിക്കെതിരെ കേസെടുത്തു: അഡ്മിന്മാര്‍ ഒളിവില്‍

കൊച്ചി: ഫെയ്സ്ബുക്കില്‍ വന്‍ജനപ്രീതി പിടിച്ചു പറ്റിയ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി) എന്ന ഗ്രൂപ്പിന്റെ അഡ്മിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിച്ചതിനാണ് കേസെടുത്തത്. അഡ്മിന്‍മാരായ ടിഎല്‍ അജിത്ത്കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നിലവില്‍ ഇരുവരും ഒളിവിലാണ്.

17ലക്ഷത്തോളം അംഗങ്ങളുള്ള ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്നാണ് എക്‌സൈസ് വകുപ്പ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച അന്വേഷണത്തിന് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം നല്‍കിയതോടെ ഗ്രൂപ്പില്‍ മദ്യപാനവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും അനുവദിക്കില്ലെന്ന് അഡ്മിന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ നിരന്തരം പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരുന്ന ഗ്രൂപ്പ് നിശബ്ദമായി. ഭക്ഷണത്തെ കുറിച്ചും മീന്‍ പിടിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളാണ് ഇപ്പോള്‍ അംഗങ്ങള്‍ കൂടുതല്‍ പങ്ക് വെക്കുന്നത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഗ്രൂപ്പ് അഡ്മിന്‍ ടിഎല്‍ അജിത്ത്കുമാര്‍ നിഷേധിച്ചിരുന്നു. മദ്യപാനം പ്രോത്സാഹിപ്പിക്കുകയല്ല ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരുന്നത് ശീലിപ്പിക്കുകയാണെന്നും അജിത് കുമാര്‍ പറഞ്ഞു.

എന്നാല്‍ ഈ വാദത്തെ മദ്യവിരുദ്ധ സംഘടനകളും വ്യക്തികളും തള്ളിക്കളയുന്നു. ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് നൂറോളം ഹോട്ടലുകളും ബാറുകളും ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. ഓഫറുകള്‍ ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിക്കുന്നു, ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെയാണ് മദ്യവിരുദ്ധ സംഘടനകളുടെ ആരോപണം.

Top