നിയമസഭ മന്ദിരത്തിലും എംഎല്‍എ ഹോസ്റ്റലിലും വന്‍ മോഷണം

അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള നിയമസഭാ മന്ദിരത്തിന്റെ വളപ്പിലും എംഎല്‍എമാരുടെ ഹോസ്റ്റലിലും വന്‍ മോഷണം നടന്നു.

വലിയ അഗ്നിശമന ഉപകരണങ്ങളുടെ ഭാഗങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മുഴുവന്‍ സമയവും സുരക്ഷയൊരുക്കിയിട്ടുള്ള ഈ രണ്ടിടങ്ങളിലും നടന്ന മോഷണം അധികൃതരെ ശരിക്കും ഞെട്ടിച്ചു കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീപ്പിടുത്തമുണ്ടായാല്‍ കെടുത്തുന്നതിനായി പെട്ടെന്ന് ഉപയോഗിക്കുന്ന ഫയര്‍ ഹൈഡ്രന്റിന്റെ ബ്രാസ് വാല്‍വുകളാണ് നിയമസഭാ മന്ദിരത്തിന്റെയും എംഎല്‍എ ഹോസ്റ്റലിന്റെയും മതില്‍ക്കെട്ടിനുള്ളില്‍ വച്ച് മോഷ്ടിക്കപ്പെട്ടത്.

പല സമയങ്ങളിലായാണ് ഈ സ്ഥലങ്ങളില്‍ മോഷണം അരങ്ങേറിയത്. മുപ്പതോളം അഗ്നിശമന ഉപകരണങ്ങളുടെ ഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

മോഷണം നടന്ന കാര്യം പുറത്തായാല്‍ വലിയ വിവാദമുണ്ടാവാന്‍ സാധ്യയുണ്ടെന്നതിനാല്‍ ഇത് രഹസ്യമാക്കി വയ്ക്കാന്‍ ശ്രമം നടന്നു. എന്നാല്‍ ഇന്നു രാവിലെ മോഷണത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്താവുകയായിരുന്നു.

നിയമസഭയുടെയും എംഎല്‍എ ഹോസ്റ്റലിന്റെയും ചില ഭാഗങ്ങളില്‍ സിസിടിവി ക്യാമറകളില്ല. ഈ സ്ഥലങ്ങള്‍ തന്നെ തിരഞ്ഞെടുത്താണ് മോഷ്ടാക്കള്‍ കവര്‍ച്ച ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.

സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശമനുസരിച്ച് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജുവിന്റെ നേതൃത്വത്തില്‍ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. നിയമസഭയിലെയും എംഎല്‍എ ഹോസ്റ്റലിലെയും ഉദോഗസ്ഥരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Top