ഞാന്‍ മാലാഖയുമല്ല, ചെകുത്താനുമല്ല; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് റൊണാള്‍ഡോ

മാഡ്രിഡ് : ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് 33ാം കിരീടം സമ്മാനിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. താന്‍ ഒരു മാലാഖയല്ല, അതേ സമയം മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് പോലെ ചെകുത്താനുമല്ലെന്ന് റൊണാള്‍ഡോ വ്യക്തമാക്കി.

ബുധനാഴ്ച്ച ഗാലിസിയന്‍സില്‍ സെല്‍റ്റാവിഗോയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ എതിര്‍ താരങ്ങള്‍ക്കെതിരെ ക്രിസ്റ്റിയാനോയുടെ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം പൊട്ടിത്തെറിച്ചത്. ”എന്നെക്കുറിച്ച് ഒന്നുമറിയാതെയാണ് ആളുകള്‍ സംസാരിക്കുന്നത്. അത് എന്നെ ബാധിക്കുന്ന കാര്യമാണ്. ഞാന്‍ ഒരു മാലാഖയല്ല. അതേസമയം മിക്ക ആളുകളും ചിന്തിക്കുന്നതു പോലെ ചെകുത്താനുമല്ല” റൊണാള്‍ഡോ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇതുപോലെയുള്ള കാര്യങ്ങള്‍ എനിക്ക് ഇഷ്ടമല്ല.എനിക്ക് കുടുംബമുണ്ട്, അമ്മയുണ്ട്, മകനുണ്ട്. എന്നെക്കുറിച്ച് ഇങ്ങനെ വിഡ്ഡിത്തം പറയുന്നത് ഞാനെന്തിന് ഇഷ്ടപ്പെടണം’ ക്രിസ്റ്റ്യാനൊ കൂട്ടിച്ചേര്‍ത്തു.

അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം ലാ ലിഗ കിരീടം നേടിയ റയല്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്റെ ഗോളുകളും തീരുമാനങ്ങളും ടീം വിജയത്തില്‍ നിര്‍ണായകമായതില്‍ അഭിമാനമുണ്ടെന്നും റോണോ വ്യക്തമാക്കി. മലാഗക്കെതിരെ റയല്‍ 2-0ന് ജയിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനൊ റൊമാള്‍ഡോ ഗോള്‍ നേടിയിരുന്നു. ഈ സീസണിലെ 40ാം ഗോളാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം നേടിയത്.

Top