റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗല്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ക്രിസ്റ്റ്യാനോ അവാര്‍ഡ് സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വയെയും സ്‌പോര്‍ട്ടിങ് ഗോള്‍ കീപ്പര്‍ റുയി പാട്രിക്കോയെയും മറികടന്നാണ് താരം ഈ നേട്ടം കരസ്ഥമാക്കിയത്. മൊത്തം വോട്ടിന്റെ 65% നേടിയാണ് താരം അവാര്‍ഡ് സ്വന്തമാക്കിയത്. പാട്രിക്കോ 18% വോട്ട് നേടിയപ്പോള്‍ ബെര്‍ണാഡോ സില്‍വക്ക് 17% വോട്ടാണ് ലഭിച്ചത്. 2017ല്‍ ബലോണ്‍ ഡി ഓര്‍, ഫിഫ ദി ബെസ്‌റ് എന്നി വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കിയ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ കൂടെ ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും ക്ലബ് വേള്‍ഡ് കപ്പും നേടിയിരുന്നു. 2017 സീസണില്‍ 46 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകളും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. മൊണാകോ കോച്ച് ലിയനാര്‍ഡോ ജര്‍ഡിം മികച്ച കോച്ചിനുള്ള അവാര്‍ഡ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ജര്‍ഡിമിനു കീഴില്‍ മൊണാകോ ലീഗ് 1 ചാമ്പ്യന്മാരായിരുന്നു.
റൊണാള്‍ഡോ പോര്‍ച്ചുഗല്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍
Tags: ronaldo