വിദ്യാർഥികളെ പീഢിപ്പിച്ചു: അധ്യാപകനെതിരെ കേസെടുത്തു പൊലീസ്

സ്വന്തം ലേഖകൻ

മുക്കം: വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരേ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ ഒരു സർക്കാർ സ്‌കൂളിലെ അധ്യാപകനായ കാരമൂല സ്വദേശി ജനാർദനനെതിരേയാണ് പരാതി. 2015ൽ സ്‌കൂളിൽ അധ്യാപകനായി എത്തിയ ജനാർദനൻ നിരന്തരമായി വിദ്യാർഥികളെ പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തതായാണ് രക്ഷിതാക്കൾ പരാതി നൽകിയത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാനാധ്യാപിക ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്ന് കൗൺസിലർമാരെത്തി വിദ്യാർഥികളിൽ നിന്ന് വിശദമായി മൊഴിയെടുത്തു. ഒമ്പതോളം വിദ്യാർഥികളുടെ രക്ഷിതാക്കളും അധ്യാപകനെതിരെ പരാതി നൽകിയിട്ടുണ്ട്. നേരത്തെ സഹ അധ്യാപകരോടും രക്ഷിതാക്കളോടും ഇയാൾ മോശമായി പെരുമാറിയതായി പരാതി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നേരത്തെ പരാതി നൽകിയിരുന്നു.ഒരു വിദ്യാർഥിയുടെ കാലിൽ മർദ്ദിച്ച പാട് കണ്ട രക്ഷിതാവ് ചോദ്യം ചെയ്തപ്പോഴാണ് പുതിയ പീഡനവിവരം പുറത്തറിഞ്ഞത്. ഈ അധ്യാപകൻ ക്ലാസിലെത്തുമ്പോൾ പല വിദ്യാർഥികളും ഭയപ്പെട്ട് ബെഞ്ചിനിടയിൽ ഒളിക്കൽ പതിവായിരുന്നത്രേ. നേരത്തെ അധ്യാപകന്റെ സ്വഭാവദൂഷ്യത്തിനെതിരെ പരാതി ഉയർന്ന സമയത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റടക്കം ഇടപെട്ട് താക്കീത് ചെയ്തിരുന്നു. സ്‌കൂളിൽ നിന്ന് ടൂർ പോയ സമയത്തും ഇയാൾക്കെതിരെ വിദ്യാർഥികൾ പരാതി നൽകിയിരുന്നു. അതിനിടെ പരാതിവിവരം മണത്തറിഞ്ഞ് സ്‌കൂളിൽ നിന്നും മുങ്ങിയ ഇയാളെ കസ്റ്റഡിയിലെടുത്തതാ യാണ് സൂചന

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top