സിപിഎമ്മും ആർഎസ്എസും അസഹിഷ്ണുത വളർത്തുന്നു: രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

കോട്ടയം: സിപിഎമ്മിനു ഭരണം ലഭിച്ചതോടെ കേരളത്തിൽ രണ്ടു രീതിയിലുള്ള അസഹിഷ്ണുതയാണ് ഇപ്പോൾ വളരുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ അസഹിഷ്ണുതയും ആർഎസ്എസ് വളർത്തുന്ന വർഗീയ അസഹിഷ്ണുതയുമാണ് കേരളത്തിൽ ഇപ്പോഴുള്ളത്. കോട്ടയം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടികൾ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി അധികാര കേന്ദ്രമായി മാറിയിരിക്കുന്നു. ഇഷ്ടമില്ലാത്തെ ആരെയും അംഗീകരിക്കുയോ സഹിഷ്ണുതയോടെനോക്കുകയോ ചെയ്യാൻ സിപിഎം നേതാക്കൾക്കു സാധിക്കുന്നില്ല. ഇടതു സർക്കാർ തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാർ കോഴക്കേസിൽ കെ.ബാബുവിനെതിരെ നിഷ്പക്ഷവും നീതിപൂർവവുമായി അന്വേഷണം നടക്കുകയാണെങ്കിൽ സ്വാഗതം ചെയ്യുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാർ കോഴക്കേസിൽ കെ.ബാബുവിനെതിരെ ബാർ ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്വിക്ക് വേരിഫിക്കേഷനു വിജിലൻസ് ഉത്തരവിട്ടതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജിലൻസ് രാഷ്ട്രീയമില്ലാതെ പ്രവർത്തിച്ചാൽ അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കളാണ് തിരഞ്ഞെടുപ്പു തോൽവിക്കു കാരണമെന്ന്് കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞതായി ഞാൻ അറിഞ്ഞിട്ടില്ല. ജൂലൈ ആദ്യവാരം യുഡിഎഫ് വിലയിരുത്തൽ യോഗം ചേരും. തോൽവി സംബന്ധിച്ചുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നും അ്‌ദ്ദേഹം പറഞ്ഞു.
നിയമസഭ തുടങ്ങും മുമ്പേ എംഎൽഎയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതും ഇതേ അസഹിഷ്ണുതയുടെ ഭാഗമായാണ്. മന്ത്രി മൊയ്തീനും ഷൊർണ്ണൂർ എംഎൽഎയും പൊലീസിനോടു പരസ്യമായി കയർക്കുന്നതും കേരളം കണ്ടു. രണ്ടു രീതിയിലുമുള്ള അസഹിഷ്ണുതയെ കേരളത്തിൽ നേരിടാൻ കോൺഗ്രസിനു മാത്രമേ സാധിക്കൂകയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തലശേറിയിൽ രണ്ടു പെൺകുട്ടികളെ ഒന്നര വയസുള്ള കുട്ടിക്കൊപ്പം ജയിലിൽ അടച്ച്ത് രാഷ്ട്രീയത്തിന്റെ മാത്രം പേരിലാണ്. തലശേരിയിൽ രാജന്റെ രണ്ടു പെൺകുട്ടികളെ സ്ഥിരമായി അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്യുകയാണ്.. അത് സഹിക്കാതെ വന്നപ്പോൾ ചോദ്യം ചെയ്തപ്പോൾ ജാമ്യമില്ലാത്ത വകുപ്പു ചേർത്തു കേസെടുത്തു, രാജന്റെ വീടു തകർത്തു. പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ വന്നിട്ടും മുഖ്യമന്ത്രിമാത്രം മൗനം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഈ മൗനം ദുരൂഹമാണ്. ഈ മൗനത്തിലൂടെ പാർട്ടിക്കാർ ചെയ്യുന്നതെല്ലാം ശരിയെന്ന സർട്ടിഫിക്കറ്റാണ് മുഖ്യമന്ത്രി നൽകുന്നത്. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പാർട്ടി സെക്രട്ടറിയല്ലെന്ന കാര്യം ആരും മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തലശേരിയിൽ പെൺകുട്ടികൾ ആക്രമിക്കപ്പെട്ട വിഷയത്തിൽ ഇവർക്കെതിരെ അനാവശ്യമായി ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിസഭാ യോഗ തീരുമാനം നൽകാതെ മാധ്യമങ്ങളെ അകറ്റി നിർത്തുകയാണ് മുഖ്യമന്ത്രി. മന്ത്രിസഭയുടെ തീരുമാനം ജനങ്ങളെ അറിയിക്കാനുളള ബാധ്യതയുണ്ട്്്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ജനങ്ങളെ അറിയിക്കാത്തത് ഏകാധിപത്യ പ്രവണതയുടെ ഭാഗമായാണ് യോഗ തീരുമാനം ജനങ്ങൾക്ക് അറിയാനുളള അവകാശമുണ്ട്്. സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടന്ന ഒരു അക്രമ സംഭവങ്ങളിൽ പോലും യുഡിഎഫിനു നീതി ലഭിച്ചിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച റബർ വില സ്ഥിരതാ ഫണ്ട് തുടരുമോ എന്ന കാര്യം സർക്കാർ വ്യക്തമാക്കണം. ബർ വിലസ്ഥിരതാ ഫണ്ട്് കാര്യത്തിൽ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌പോർട്‌സ് കൗൺസിലിനെ രാഷ്്ട്രീയമുകത്മാക്കിയത് യുഡിഎഫാണ്. ഇങ്ങോട്ട്് ആവശ്യപ്പെട്ടിട്ടല്ല അഞ്ജുുവിനെ സ്‌പോർടസ് കൗൺസിൽ പ്രസിഡന്റാക്കിയത്്. സംസ്ഥാന ഗവൺമെന്റും കായിക മന്ത്രിയും ചേർന്ന് അഞ്ജുവിനെ പുകച്ചു പുറത്തു ചാടിക്കുകയാണ്.ഇത് തെറ്റായ നിലപാടാണ്. പ്രഗത്ഭരായ കായികതാരങ്ങളെ അപമാനിച്ചു പുറത്തുവിടരുത്്. കഴിയുന്നത്ര സംരക്ഷിക്കണം. പ്രസിഡന്റ് 24 മണിക്കൂറും തിരുവനന്തപുരത്തെ ഓഫീസിൽ വേണമെന്നില്ല.അടുത്ത പ്രസിഡന്റായി പിടി ഉഷയെ നിയമിച്ചാൽ പൂർണമായി സ്വാഗതം ചെയ്യുന്നു. യുഡിഎഫ് സർക്കാർ ആരംഭിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ്് ബോർഡ് തുടരുകയാണ് വേണ്ടത്. ദേവസ്വം ബോർഡിലെ നിയമനം പിഎസ് സിയ്ക്കു വിട്ടാൽ ഇത് പ്രയോഗികമായ പ്രശ്‌നങ്ങളുണ്ടാക്കും. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പിരിച്ചു വിടുന്നത്് ശരിയല്ല. നിയമനങ്ങൾക്ക് വേഗത വരുത്താൻ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top